Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local News

Kasaragod

പാ​ല​ക്ക​യം​ത​ട്ടി​ൽ പ​രി​സ്ഥി​തി സ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തി

ന​ടു​വി​ൽ: പാ​ല​ക്ക​യം​ത​ട്ടി​ൽ നി​ർ​മാ​ണം ന​ട​ത്തി​വ​രു​ന്ന സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ ക്ര​മ​വി​രു​ദ്ധ​മാ​യ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ പ​രി​സ്ഥി​തി സ​മി​തി അം​ഗ​ങ്ങ​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. ക്ര​മ​വി​രു​ദ്ധ​മാ​യ നി​ർ​മാ​ണം ന​ട​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഇ​വി​ടെ​യു​ള്ള എ​ല്ലാ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇ​ന്ന​ലെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ജി​ല്ലാ പ​രി​സ്ഥി​തി സ​മി​തി അം​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും പാ​ല​ക്ക​യം ത​ട്ടി​ന്‍റെ സ്വാ​ഭാ​വി​ക ഭൂ​പ്ര​കൃ​തി​യെ​യും ദൃ​ശ്യ​ഭം​ഗി​യെ​യും വ്യൂ ​പോ​യി​ന്‍റി​നെ​യും മ​റ​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​തെ​ന്ന് വി​ല​യി​രു​ത്തി.

ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നേ​രി​ടു​ന്ന പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ സ്ഥ​ല​ത്തി​ന്‍റെ താ​ഴ്ഭാ​ഗ​ത്ത് താ​മ​സി​ച്ചു​വ​രു​ന്ന​വ​രു​ടെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണ​യാ​കു​ന്ന​താ​യും പ​രി​സ്ഥി​തി സ​മി​തി വി​ല​യി​രു​ത്തി. ക​ണ്ണൂ​ർ ജി​ല്ലാ പ​രി​സ്ഥി​തി സ​മി​തി അം​ഗ​ങ്ങ​ളാ​യ വി​നോ​ദ് പ​യ്യ​ട, സി. ​വി​ശാ​ലാ​ക്ഷ​ൻ, വി. ​ദേ​വ​ദാ​സ്, രാ​ജ​ൻ കോ​ര​മ്പേ​ത്ത് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

District News

തെ​രു​വു​നാ​യ ആ​ക്ര​മ​ണം; ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

കാ​ഞ്ഞ​ങ്ങാ​ട്: അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ൾ​പ്പ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ കൊ​ള​വ​യ​ലി​ലെ ടി.​വി. കാ​വ്യ (30), മു​ട്ടും​ത​ല​യി​ലെ മു​ഹ​മ്മ​ദ് നു​മാ​ൻ (13), ഹം​സാ​ന (12), അ​തി​ഞ്ഞാ​ലി​ലെ ഷാ​ജ​ഹാ​ൻ (35), അ​ജാ​നൂ​രി​ലെ പു​ഷ്പ​ൻ, ബ​ല്ല ക​ട​പ്പു​റ​ത്തെ മി​ഥി​ലാ​ജ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് വി​റ​ളി​പി​ടി​ച്ച് ഓ​ടി​യ തെ​രു​വു​നാ​യ വ​ഴി​നീ​ളെ ക​ണ്ട​വ​രെ​യെ​ല്ലാം ആ​ക്ര​മി​ച്ച​ത്. അ​തി​ഞ്ഞാ​ൽ, തെ​ക്കേ​പ്പു​റം, കൊ​ള​വ​യ​ൽ, കൊ​ത്തി​ക്കാ​ൽ, മു​ട്ടു​ന്ത​ല, അ​ജാ​നൂ​ർ ക​ട​പ്പു​റം ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​റു​ത്ത നി​റ​ത്തി​ലു​ള്ള നാ​യ ഭീ​തി പ​ര​ത്തി​യ​ത്.

നാ​ട്ടു​കാ​ർ​ക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കാ​നാ​യി പോ​കു​മ്പോ​ഴാ​ണ് കാ​വ്യ​യ്ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ദേ​ഹ​ത്തേ​ക്കു ചാ​ടി​വീ​ണ നാ​യ​യു​ടെ ക​ടി​യേ​റ്റ​ത് കൈ​യി​ലെ ബാ​ഗി​നു മു​ക​ളി​ലാ​യ​തി​നാ​ൽ ഇ​വ​ർ കാ​ര്യ​മാ​യ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ൽ നാ​യ​യു​ടെ ന​ഖം കൊ​ണ്ട് കാ​ലി​നു പ​രി​ക്കേ​റ്റ​തി​നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സ്കൂ​ട്ട​റി​ൽ പോ​വു​ക​യാ​യി​രു​ന്ന ഷാ​ജ​ഹാ​നെ​യും ചാ​ടി​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ത്തി​ക്കാ​ലി​ൽ മ​ദ്ര​സ​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് ക​ടി​യേ​റ്റ​ത്. നു​മാ​ന്‍റെ നെ​ഞ്ചി​ലും കൈ​കാ​ലു​ക​ളി​ലും ഹം​സാ​ന​യു​ടെ കൈ​യി​ലും കാ​ലി​ലു​മാ​ണ് ക​ടി​യേ​റ്റ​ത്. പി​ടി​കൂ​ടാ​നി​റ​ങ്ങി​യ നാ​ട്ടു​കാ​ർ​ക്കു നേ​രെ നാ​യ കു​തി​ച്ചു​ചാ​ടി​യ​പ്പോ​ഴാ​ണ് മി​ഥി​ലാ​ജി​നു പ​രി​ക്കേ​റ്റ​ത്.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഖാ​ലി​ദ് അ​റ​ബി​ക്കാ​ട​ത്ത്, ന​ദീ​ർ കൊ​ത്തി​ക്കാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി വൈ​കും​വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും നാ​യ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ത് റെ​യി​ൽ​പാ​ത ക​ട​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തേ​ക്കു ക​ട​ന്ന​താ​യാ​ണ് സൂ​ച​ന.

District News

ഓ​ണ​ക്കാ​ല​ത്ത് കാ​ഞ്ഞ​ങ്ങാ​ട്ടെ ഗ​താ​ഗ​ത​ക്കുരു​ക്ക് അ​ഴി​ക്കാ​ന്‍ ന​ട​പ​ടി

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ല്‍ ഓ​ണ​തി​ര​ക്കും ഗ​താ​ഗ​ത​കു​രു​ക്കും പ​രി​ഗ​ണി​ച്ച് അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​ങ്ങ​ളു​മാ​യി ട്രാ​ഫി​ക്ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി.

ആ​ലാ​മി​പ​ള്ളി ബ​സ് സ്റ്റാ​ന്‍​ഡ് പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കും ഓ​ണ​ത്തി​ന് വ​രു​ന്ന വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി റെ​യി​ല്‍​വേ യാ​ത്ര​ക്കാ​ര്‍ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പാ​ര്‍​ക്ക് ചെ​യ്യാ​തെ ന​ഗ​ര​ത്തി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ക​ര്‍​ശ​ന​മാ​യി ത​ട​യും.

ബി​ഗ്മാ​ള്‍ പ​രി​സ​ര​ത്തെ ടൂ​റി​സ്റ്റ് ബ​സ് ആ​ന്‍​ഡ് ടാ​ക്സി​ക​ള്‍​ക്ക് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് മാ​റ്റ​ണം. ഓ​ട്ടോ സ്റ്റാ​ന്‍​ഡു​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും ഓ​ണ​ത്തി​ന്‍റെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ വേ​ണ്ടി പ്രൈ​വ​റ്റ് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കും. ടൗ​ണി​ലെ ഓ​ണ​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ വേ​ണ്ടി വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ വെ​ള്ളാ​യി​പ്പാ​ലം റോ​ഡി​ന​ടു​ത്തു​ള്ള യു ​ടേ​ണ്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കോ​ട്ട​ച്ചേ​രി സ​ര്‍​ക്കി​ളി​ല്‍ ഉ​ള്ള തി​ര​ക്ക് ഒ​ഴി​വാ​ക്കും റി​യ​ല്‍ ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന് മു​ന്നി​ല്‍ റോ​ഡ് ഡി​വൈ​ഡ​റി​ന് കു​റു​കി​യു​ള്ള പാ​സേ​ജ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ടും.

അ​രി​മ​ല ഹോ​സ്പി​റ്റ​ല്‍ റോ​ഡ് മു​ത​ല്‍ സ്മൃ​തി​മ​ണ്ഡ​പം വ​രെ സ​ര്‍​വീ​സ് റോ​ഡ് സൈ​ഡി​ല്‍ പാ​ര്‍​ക്കിം​ഗ് ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. പ്ര​സ്തു​ത സ​ര്‍​വീ​സ് റോ​ഡ് ടു​വേ ട്രാ​ഫി​ക്ക് നി​ല​നി​ര്‍​ത്തും. പു​തി​യ​കോ​ട്ട കോ​ഫി ഹൗ​സി​നെ മു​മ്പി​ലു​ള്ള റോ​ഡി​ന് പ​ടി​ഞ്ഞാ​റ് വ​ശ​ത്തു​ള്ള പാ​ര്‍​ക്കിം​ഗ് ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ലെ സ​ര്‍​വീ​സ് റോ​ഡു​ക​ള്‍ വ​ണ്‍​വേ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റിം​ഗ് ക​മ്മ​റ്റി തി​രു​മാ​ന​ങ്ങ​ള്‍ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​വി.​ര​മേ​ശ​ന്‍ അ​റി​യി​ച്ചു.

District News

ഓ​ണം ക​ള​റാ​ക്കാ​ൻ കാ​സ​ർ​ഗോ​ഡ്

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണാ​ഘോ​ഷം കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ല്‍ ന​ട​ക്കും. 24 മു​ത​ല്‍ 30 വ​രെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ​യും മ​ത്സ​ര​ങ്ങ​ളു​ടെ​യും ആ​ണ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​ക്ക് സം​ഘാ​ട​ക​സ​മി​തി അ​ന്തി​മ​രൂ​പം ന​ല്‍​കി. 24നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​സ​ര്‍​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സി അ​ങ്ക​ണ​ത്തി​ല്‍​രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

30നു ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​മ​ന്ത്രി കെ.​എം. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും. 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ല്‍ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ശ​സ്ത ടീ​മു​ക​ള്‍​ക്കും പ്ര​മു​ഖ​രാ​യ ക​ലാ​കാ​ര​ന്മാ​ര്‍​ക്കും പു​റ​മേ ജി​ല്ല​യി​ലെ പ്രാ​ദേ​ശി​ക ക​ലാ​സം​ഘ​ങ്ങ​ള്‍​ക്കും ക​ലാ​കാ​ര​ന്മാ​ര്‍​ക്കും അ​വ​സ​രം ല​ഭി​ക്കു​ന്ന വി​ധ​മാ​ണ് പ​രി​പാ​ടി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കി​യി​ട്ടു​ള്ള​ത്. ശാ​സ്ത്രീ​യ നൃ​ത്ത​വും നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ളും ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. തി​രു​വ​ന​ന​പു​രം ഭാ​ര​ത് ഭ​വ​ന്റെ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യു​ടെ പ്രാ​യോ​ജ​ക​ര്‍ കാ​സ​ര്‍​ഗോ​ഡ് മു​ന്‍​സി​പാ​ലി​റ്റി​യാ​ണ്. കൊ​ല്ലം ഷാ​ഫി​യു​ടെ ഗാ​ന​മേ​ള, പി​ലാ​ത്ത​റ ലാ​സ്യ​യു​ടെ നൃ​ത്ത​ശി​ല്‍​പം, അ​ഥീ​ന​യു​ടെ നാ​ട​ന്‍ ക​ലാ​സം​ഗ​മം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ചാ​ക്യാ​ര്‍​കൂ​ത്ത് യ​ക്ഷ​ഗാ​നം തു​ട​ങ്ങി​യ​വ​യും അ​ര​ങ്ങേ​റും.


ജി​ല്ലാ​ത​ല പൂ​ക്ക​ള മ​ത്സ​രം

24നു ​രാ​വി​ലെ 10 മു​ത​ല്‍ 12 മ​ണി​വ​രെ കാ​സ​ര്‍​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സി​ല്‍ സം​ഘ​ടി​പ്പി​ക്കും. പ​ര​മാ​വ​ധി 12 ടീ​മു​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 12 ടീ​മു​ക​ള്‍​ക്കാ​ണ് അ​വ​സ​രം ന​ല്‍​കു​ക. ഓ​രോ ടീ​മി​ലും നാ​ല് പേ​ര്‍ വീ​തം ഉ​ണ്ടാ​യി​രി​ക്ക​ണം. മ​ത്സ​ര​ത്തി​ല്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന ടീ​മു​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 10,000, 7,000, 5,000 എ​ന്നി​ങ്ങ​നെ പ്രൈ​സ് മ​ണി ന​ല്‍​കും.

വ​നി​താ-​പു​രു​ഷ വ​ടം​വ​ലി മ​ത്സ​രം
വ​നി​ത​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും പ്ര​ത്യേ​കം വ​ടം​വ​ലി മ​ത്സ​രം 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സി​ല്‍ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച വേ​ദി​യി​ല്‍ സം​ഘ​ടി​പ്പി​ക്കും. മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം മു​ത​ല്‍ നാ​ലാം സ്ഥാ​നം വ​രെ നേ​ടു​ന്ന ടീ​മു​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 15,000, 12,000, 8,000, 5,000 എ​ന്നി​ങ്ങ​നെ ക്യാ​ഷ് പ്രൈ​സ് ന​ല്‍​കും.

ക​ലാ​മ​ത്സ​ര​ങ്ങ​ള്‍
26നു ​വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ തി​രു​വാ​തി​ര, ഒ​പ്പ​ന, ദ​ഫ്മു​ട്ട്, മാ​ര്‍​ഗം​ക​ളി തു​ട​ങ്ങി​യ ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന മൂ​ന്നു ടീ​മു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 10,000, 7,000, 5,000 സ​മ്മാ​ന​ത്തു​ക​യാ​യി ന​ല്‍​കും.

ദീ​പാ​ല​ങ്കാ​ര മ​ത്സ​രം
കാ​സ​ര്‍​കോ​ട് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര-​വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദീ​പാ​ല​ങ്കാ​ര മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. മി​ക​ച്ച ദീ​പാ​ല​ങ്കാ​രം ഒ​രു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍, പ​ങ്കാ​ളി​ക​ള്‍​ക്ക് ഒ​ന്നാം സ്ഥാ​നം മു​ത​ല്‍ മൂ​ന്നാം സ്ഥാ​നം വ​രെ യ​ഥാ​ക്ര​മം 15,000, 10,000, 5,000 ക്യാ​ഷ് പ്രൈ​സ് ന​ല്‍​കും.
ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ കൂ​ടു​ത​ല്‍ ജ​ന​കീ​യ​വും വൈ​വി​ധ്യ​മാ​ര്‍​ന്ന​തു​മാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ 22ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ അ​ഭ്യ​ര്‍​ഥി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍:8943992414, 04994 256450.
ഓ​ണാ​ഘോ​ഷം ന​ട​ത്തി
കാ​ഞ്ഞ​ങ്ങാ​ട്: ജീ​വോ​ദ​യ സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ ഓ​ണാ​ഘോ​ഷ​വും സം​ഗീ​ത വി​രു​ന്നും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി. ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എം.​പി.​ജാ​ഫ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജീ​വോ​ദ​യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ജോ​സ് കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജെ​ന്നി മാ​ക്കീ​ല്‍ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. മു​ഹ​മ്മ​ദ് അ​ലി ന​വാ​സ്, രാ​ജ​ന്‍ ക​ള​ത്തി​ല്‍, സു​കു​മാ​ര​ന്‍, കെ.​ആ​ശ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മാ​നേ​ജ​ര്‍ ലി​സി ജേ​ക്ക​ബ് സ്വാ​ഗ​ത​വും പ്രി​ന്‍​സി​പ്പ​ല്‍ വി.​ശാ​ലി​നി ന​ന്ദി​യും പ​റ​ഞ്ഞു.

District News

കെ​എം​എ ഓ​ണ​സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി

​കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ നേ​തൃ​ത്വ​ത്തി​ല്‍ അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ ആ​യി​ര​ത്തി​ലേ​റെ കു​ടും​ബ​ങ്ങ​ള്‍​ക്കും കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കും പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റി​വ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കും ഓ​ണ സ​മ്മാ​നം ന​ല്‍​കി.

ആ​യി​ര​ത്തോ​ളം രൂ​പ​യു​ടെ വി​ഭ​വ​ങ്ങ​ളും അ​ഞ്ചു കി​ലോ അ​രി​യു​മ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് ഓ​ണ​സ​മ്മാ​നം. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കാ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​വി.​ഹ​രി​ഹ​ര​സു​ത​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. ഐ​ശ്വ​ര്യ കു​മാ​ര​ന്‍, ശോ​ഭ​ന ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി.​മ​ഹേ​ഷ് സ്വാ​ഗ​ത​വും ഹാ​സി​ഫ് മെ​ട്രോ ന​ന്ദി​യും പ​റ​ഞ്ഞു.

District News

ടി​എ​സ്എ​സ്എ​സ് പ​ന​ത്ത​ടി മേ​ഖ​ല വാ​ർ​ഷി​ക പൊ​തു​യോ​ഗം

ഒ​ട​യം​ചാ​ൽ: ടി​എ​സ്എ​സ്എ​സ് പ​ന​ത്ത​ടി മേ​ഖ​ല വാ​ർ​ഷി​ക പൊ​തു​യോ​ഗം പ​ടി​മ​രു​ത് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ച​ർ​ച്ച് പാ​രി​ഷ് ഹാ​ളി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ർ​സി​സി പ​ന​ത്ത​ടി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൺ പ​ടി​ഞ്ഞാ​റ​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​ർ​സി​സി കോ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ലി​ല്ലി മ​രി​യ സം​ഘ​നി​ധി ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും ആ​ർ​സി​സി സെ​ക്ര​ട്ട​റി മേ​രി ലൂ​യി​സ് ആ​ർ​സി​സി റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ടി​എ​സ്എ​സ്എ​സ് ത​ല​ശേ​രി ഡ​യ​റ​ക്ട​ർ ഫാ.​ബി​ബി​ൻ വ​ര​മ്പ​ക​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​പ​ന​ത്ത​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ചാ​ക്കോ കു​ടി​പ​റ​മ്പി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​ജെ​സ്ബി​ൻ ചെ​രി​യം​കു​ന്നേ​ൽ, പ്രോ​ഗ്രാം മാ​നേ​ജ​ർ ബീ​ന ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ർ​സി​സി പ്ര​സി​ഡന്‍റ് അ​ഗ​സ്റ്റി​ൻ കാ​ഞ്ഞി​ര​ടു​ക്കം സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

District News

വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ള്‍ സ്ഥാ​ന​മേ​റ്റു

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് വൈ​എം​സി​എ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും കു​ടും​ബ​സം​ഗ​മ​വും കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​ഭ​വ​ന്‍ ഹാ​ളി​ല്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ജു തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഡ​യാ​ലി​സി​സ് പ്രൊ​ജ​ക്ട് നാ​ഷ​ണ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​എം.​ബൈ​ജു, റോ​ജി മാ​ത്യു, പീ​റ്റ​ര്‍ ച​ക്കു​ങ്ക​ല്‍, കെ.​കെ.​സേ​വി​ച്ച​ന്‍, ലി​ല്ലി​ക്കു​ട്ടി കൊ​ടി​യം​കു​ന്നേ​ല്‍, ജെ​യ്‌​സ​ണ്‍ തോ​മ​സ്, വി​ക്ട​ര്‍ കോ​ടി​മ​റ്റം, സോ​ണി കാ​രി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​ബാ​സ്റ്റ്യ​ന്‍ കൊ​റ്റ​ത്തി​ല്‍ സ്വാ​ഗ​ത​വും രാ​രി​ച്ച​ന്‍ പ​ന്ന​ക​ത്തി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ള്‍: സി.​എ.​പീ​റ്റ​ര്‍ (പ്ര​സി​ഡ​ന്‍റ്), സെ​ബാ​സ്റ്റ്യ​ന്‍ കൊ​റ്റ​ത്തി​ല്‍ (വൈ​സ്പ്ര​സി​ഡ​ന്‍റ്), രാ​രി​ച്ച​ന്‍ പ​ന്ന​ക​ത്തി​ല്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ജോ​ജോ മാ​ത്യു (സെ​ക്ര​ട്ട​റി), രാ​ജ് സെ​ബാ​ന്‍ (ട്ര​ഷ​റ​ര്‍).

District News

പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: ഓ​ണ​ക്കാ​ല​ത്ത് ജി​ല്ല​യി​ലെ​ത്തു​ന്ന പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ന്‍ കാ​സ​ര്‍​ഗോ​ഡ് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഗു​ണ​നി​യ​ന്ത്ര​ണ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ർ ആ​രം​ഭി​ച്ചു. ജി​ല്ലാ ക​ല​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ മി​ല്‍​ക്ക് അ​ന​ലൈ​സ​ര്‍ മെ​ഷീ​ന്‍ സ്വി​ച്ച് ഓ​ണ്‍ ചെ​യ്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​ഉ​ഷാ​ദേ​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. \

ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഗു​ണ നി​യ​ന്ത്ര​ണ ഓ​ഫീ​സ​ര്‍ പി.​എ​ച്ച്.​സി​നാ​ജു​ദ്ദീ​ന്‍, അ​സി.​ഡ​യ​റ​ക്ട​ര്‍ ക​ല്യാ​ണി നാ​യ​ര്‍, നീ​ലേ​ശ്വ​രം സീ​നി​യ​ര്‍ ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ര്‍ സ്മി​ത മാ​രാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
24നു ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ഗു​ണ​നി​യ​ന്ത്ര​ണ ലാ​ബി​ലാ​ണ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. പാ​ല്‍ ഉ​ത്പാ​ദ​ക​ര്‍​ക്കും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും ജി​ല്ല​യി​ലെ പാ​ല്‍ ഉ​ത്പാ​ദ​ക​സം​ഘ​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ പാ​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താം.
പ​രി​ശോ​ധ​ന​യി​ല്‍ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തും സു​ര​ക്ഷി​ത​വു​മ​ല്ലാ​ത്ത പാ​ല്‍ ക​ണ്ടെ​ത്തി​യാ​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​നെ അ​റി​യി​ക്കും. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ 200 മി​ല്ലി ലി​റ്റ​ര്‍ പാ​ലു​മാ​യി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ജി​ല്ലാ ഗു​ണ​നി​യ​ന്ത്ര​ണ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 04994 255390.

District News

അ​തി​ർ​ത്തി​യി​ൽ കേ​ര​ള-​ക​ർ​ണാ​ട​ക എ​ക്സൈ​സ് സം​യു​ക്ത പ​രി​ശോ​ധ​ന

ഇ​രി​ട്ടി: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. അ​ന്ത​ർ​സം​സ്ഥാ​ന അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ൽ കേ​ര​ള-​ക​ർ​ണാ​ക​ട എ​ക്സൈ​സ് സം​യു​ക്ത പ​രി​ശോ​ധ​ന​യും ആ​രം​ഭി​ച്ചു. ഉ​ത്സ​വ സീ​സ​ണി​ൽ ക​ർ​ണാ​ട​ക​യി​ൽനി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് രാ​സ​ല​ഹ​രി, മ​യ​ക്കു​മ​രു​ന്ന്, നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ ക​ട​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.

കൂ​ട്ടു​പു​ഴ പു​തി​യ പാ​ല​ത്തി​ന് സ​മീ​പ​ത്തെ കേ​ര​ള എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​നോ​ടു ചേ​ർ​ന്നാ​ണ് ക​ർ​ണാ​ട​ക എ​ക്സൈ​സ് സം​ഘ​വും കേ​ര​ള സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പാ​ലം ക​ട​ന്ന് ക​ർ​ണാ​ട​ക​യു​ടെ ഭാ​ഗ​ത്തും ഇ​രു സം​സ്ഥാ​ന സം​ഘ​ങ്ങ​ളും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന തു​ട​രും.

യാ​ത്രാ​വാ​ഹ​ന​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ൽ

ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മേ യാ​ത്രാ വാ​ഹ​ന​ങ്ങ​ളും ക​ർ​ശ​ന​മാ​യി പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മു​ത​ൽ ബ​സു​ക​ൾ വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്.

ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ടു​പു​ഴ അ​തി​ർ​ത്തി​യി​ൽ 24 മ​ണി​ക്കൂ​റും പ​രി​ശോ​ധ​ന സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ​യാ​ണ് ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും എ​ക്സൈ​സ് സം​ഘ​ങ്ങ​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന. ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു​പേ​ർ വീ​ത​മു​ള്ള ര​ണ്ട് സം​ഘ​ങ്ങ​ളാ​ണ് ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി ചെ​ക്സ്റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​തേ സ​മ​യം പു​തി​യ രീ​തി​ക​ളി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ക​ടു​ത്തു​ന്ന​ത് എ​ക്സൈ​സ് സം​ഘ​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു​ണ്ട്. റോ​ഡി​നോ​ട് ചേ​ർ​ന്ന വ​ന​പ്ര​ദേ​ശ​ത്തെ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ ല​ഹ​രി​വ​സ്തു​ക്ക​ൾ കാ​ൽ​ന​ട​യാ​യി ക​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ന് ല​ഭി​ച്ച വി​വ​രം ഇ​തു ക​ണ്ടെ​ത്തി ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക സം​ഘ​ത്തി​ൽ വി​രാ​ജ്പേ​ട്ട സ​ബ് ഡി​വി​ഷ​ൻ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് എ​ക്സൈ​സ് വി. ​ച​ന്ദ്ര​പ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ യ​ശ്വ​ന്ത് കു​മാ​ർ, എ​ക്സൈ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. കേ​ശ​വ ഗൗ​ഡ, മ​ടി​ക്കേ​രി സ്പെ​ഷ​ൽ സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​ർ, ഡ്രൈ​വ​ർ സി.​സി. അ​ഭി​ഷേ​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ര​ള സം​ഘ​ത്തി​ൽ ഇ​രി​ട്ടി എ​ക്സൈ​സ് സിഐ സി. ​ര​ജി​ത്, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ൻ​ഫീ​ർ മു​ഹ​മ്മ​ദ്, എ​ൽ​ദോ ജോ​ർ​ജ്, എ​ക്സൈ​സ് എ.​എ​സ.​ഐ​മാ​രാ​യ പി. ​ബ​ഷീ​ർ, കെ. ​ഉ​മ്മ​ർ, ടി. ​ബ​ഷീ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​എം. ബി​നീ​ഷ്, ടി.​പി. അ​ഭി​ജി​ത്, സി.​വി. റ​ജി​ൽ, വ​നി​താ എ​ക്സൈ​സ് ഓ​ഫീ​സ​ർ ശ്രീ​ജ എ​സ്. കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

​പൂ​ക്ക​ള മ​ത്സ​രം; റീ ​സ​ര്‍​വേ ഓ​ഫി​സി​ന് ഒ​ന്നാം സ്ഥാ​നം

ക​ണ്ണൂ​ർ: ടൂ​റി​സം വ​കു​പ്പും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം വാ​രാ​ഷോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ, സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​യി പൂ​ക്ക​ള മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ അ​സി. ഡ​യ​റ​ക്ട​ര്‍ റീ ​സ​ര്‍​വേ ഓ​ഫി​സ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഇ​ന്‍​ലാ​ന്‍​ഡ് നാ​വി​ഗേ​ഷ​ന്‍ ഓ​ഫീ​സ് ര​ണ്ടാം സ്ഥാ​ന​വും, ക​ള​ക്ട​റേ​റ് ക​ണ്ണൂ​ര്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. എ​സ്ബി​ഐ മെ​യി​ന്‍ ബ്രാ​ഞ്ച്, പി​ഡ​ബ്ല്യു​ഡി റോ​ഡ്‌​സ് ഡി​വി​ഷ​ന്‍, ക​ണ്ണൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സ്, വൈ​ദ്യു​തി ഭ​വ​ന്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഓ​ഫി​സ്, പി​ഡ​ബ്ല്യു​ഡി ബി​ല്‍​ഡിം​ഗ്സ് സ​ബ് ഡി​വി​ഷ​ന്‍ ക​ണ്ണൂ​ര്‍ എ​ന്നി​വ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​ര്‍​ഹ​രാ​യി.

District News

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം: പ​ടി​യൂ​രി​ൽ പ്ര​ത്യേ​ക പ​ദ്ധ​തി

ഇ​രി​ട്ടി: പ​ടി​യൂ​ർ പ​ഞ്ച​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ മ​ഞ്ഞ​പ്പി​ത്ത കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ടി​യൂ​ർ-​ക​ല്യാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്ന​ര മാ​സ​ത്തെ പ്ര​ത്യേ​ക പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ജ​ന​കീ​യ കൂ​ട്ടാ​യ്മ ചേ​ർ​ന്നാ​ണ് മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. ഭ​ക്ഷ​ണ-​പാ​നീ​യ വി​ത​ര​ണ​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

ഓ​ണം, ന​ബി​ദി​നാ​ഘോ​ഷ ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന പാ​നീ​യ​ങ്ങ​ൾ ചൂ​ടു​ള്ള​ത് മാ​ത്ര​മാ​യി​രി​ക്ക​ണം. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​ഴ​യു​ത്സ​വ​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​നും തീ​രു​മാ​നി​ച്ചു. വി​വാ​ഹം ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ളി​ൽ ചൂ​ടു​ള്ള പാ​നീ​യ​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള വെ​ൽ​ക്കം ഡ്രി​ങ്കു​ക​ളു​ടെ വി​ത​ര​ണം ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ പാ​ടി​ല്ല. ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ൾ 20 ദി​വ​സം മു​ന്പ് അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം. സ​ദ്യ​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ സ്രോ​ത​സ് മു​ൻ​കൂ​ട്ടി ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ച്ച് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണം. ഹെ​ൽ​ത്ത് കാ​ർ​ഡി​ല്ലാ​ത്ത ഹോ​ട്ട​ൽ, കൂ​ൾ​ബാ​ർ ജീ​വ​ന​ക്കാ​ർ ര​ണ്ടാ​ഴ്ച​യ്ക്ക​കം മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. വാ​ർ​ഡു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ഡ്രൈ​വും ആ​രം​ഭി​ച്ചു.

സ്കൂ​ളു​ക​ളി​ലും നി​യ​ന്ത്ര​ണം

സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ ഭ​ക്ഷ​ണ​വും വെ​ള്ള​വും പ​ങ്കി​ട​രു​തെ​ന്നും തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്ര​മേ കു​ടി​ക്കാ​വൂ എ​ന്നും നി​ർ​ദേ​ശം ന​ൽ​കി. കു​ട്ടി​ക​ളി​ലെ രോ​ഗ​വി​വ​ര​ങ്ങ​ൾ ഉ​ട​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്ക​ണം. മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലും പി​ടി​എ പ്ര​ത്യേ​ക യോ​ഗം ചേ​രും. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, കു​ടും​ബ​ശ്രീ, വാ​യ​ന​ശാ​ല​ക​ൾ, ക്ല​ബു​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തും. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും ഊ​ര​ത്തൂ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​രും. വാ​ർ​ഡ് സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി​ക​ളും അ​ടി​യ​ന്ത​ര യോ​ഗം ചേ​രും.

മ​ഞ്ഞ​പ്പി​ത്ത​ബാ​ധി​ത വീ​ടു​ക​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കാ​നും രോ​ഗ​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​വ​രും ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നും നി​ർ​ദേ​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജീ​വ്, സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് ജോ​സ​ഫ്, ഊ​ര​ത്തൂ​ർ പി​എ​ച്ച്സി, ജെ​എ​ച്ച്ഐ അ​ജീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .ഇ​രി​ട്ടി ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സി.​പി. സ​ലിം, ഊ​ര​ത്തൂ​ർ എ​ച്ച്ഐ ഇ​ൻ​ചാ​ർ​ജ് രാ​ജേ​ഷ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

District News

പാ​ലി​ന്‍റെ ഗു​ണ​മേ​ന്മ​യ​റി​യാം; ഓ​ണ​ക്കാ​ല ഊ​ര്‍​ജി​ത പാ​ല്‍ പ​രി​ശോ​ധ​ന ക്യാ​മ്പ് തു​ട​ങ്ങി

ക​ണ്ണൂ​ർ: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ജി​ല്ലാ ഗു​ണ​മേ​ന്‍​മാ നി​യ​ന്ത്ര​ണ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ഓ​ണ​ക്കാ​ല ഊ​ര്‍​ജി​ത പാ​ല്‍ പ​രി​ശോ​ധ​ന ക്യാ​മ്പ് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ ഗു​ണ​മേ​ന്മാ പ​രി​ശോ​ധ​നാ ലാ​ബ് ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര്‍. ര​ശ്മി, ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ എ​ന്‍. ശ്രീ​കാ​ന്തി, ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ട്വി​ങ്കി​ള്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഈ ​മാ​സം 24 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ലാ​ബി​ല്‍ പാ​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് ന​ല്‍​കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​വ​സ​ര​മു​ണ്ട്. ഓ​ണ​ക്കാ​ല​ത്ത് പാ​ല്‍ ഉ​പ​ഭോ​ഗം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​യം ക​ല​ര്‍​ന്ന​തും ഗു​ണ​മേ​ന്മ കു​റ​ഞ്ഞ​തു​മാ​യ പാ​ലി​ന്‍റെ വി​പ​ണ​ന​വും ഉ​പ​ഭോ​ഗ​വും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഊ​ര്‍​ജി​ത പാ​ല്‍ പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന​യ്ക്കാ​യി കു​റ​ഞ്ഞ​ത് 200 മി​ല്ലി​ലി​റ്റ​ര്‍ പാ​ല്‍ സാ​മ്പി​ള്‍​കൊ​ണ്ടു​വ​ര​ണം. പാ​ക്ക​റ്റ് പാ​ലാ​ണെ ങ്കി​ല്‍ പാ​ക്ക​റ്റ് പൊ​ട്ടി​ക്കാ​തെ എ​ത്തി​ക്ക​ണം. പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​പ്പ​റ്റി​യു​ള്ള സം​ശ​യ​മ​ക​റ്റു ന്ന​തി​ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍ ലാ​ബി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 9747336094, 9447204204.

District News

ക​ണ്ണൂ​ർ പ്ര​സ് ക്ല​ബ് ഓ​ണാ​ഘോ​ഷം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ പ്ര​സ് ക്ല​ബ് ഓ​ണാ​ഘോ​ഷം സ​ൺ ഷൈ​ൻ ഹെ​റി​റ്റേ​ജി​ൽ ന​ട​ന്നു. ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി കെ. ​കാ​ർ​ത്തി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​സു​നി​ല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ണ​വ​ട്ടം പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​വ​ദി​ച്ചു.

ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ വി​ജ​യ് ഭ​ര​ത് റെ​ഡ്ഡി, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​പി. അ​ബ്ദു​ൾ ക​രീം, സ​ച്ചി​ന്‍ സൂ​ര്യ​കാ​ന്ത് മ​ഖേ​ച്ച, സി. ​അ​നി​ല്‍​കു​മാ​ര്‍, അ​ഡ്വ. കെ.​കെ. ബ​ല്‍​റാം, കെ.​പി. പ്ര​ശാ​ന്ത്, പി.​ജെ. ജേ​ക്ക​ബ്, പി.​ജെ. റെ​ജി, ക​ബീ​ര്‍ ക​ണ്ണാ​ടി​പ്പ​റ​മ്പ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി.

District News

ചാ​വ​ശേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ജി​ല്ല​യി​ലെ മി​ക​ച്ച ഹൈ​സ്‌​കൂ​ളി​നു​ള്ള അ​വാ​ർ​ഡ്

മ​ട്ട​ന്നൂ​ർ: ജി​ല്ല​യി​ലെ മി​ക​ച്ച ഹൈ​സ്‌​കൂ​ളി​നു​ള്ള പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പെ​ർ​ഫോ​മ​ൻ​സ് അ​വാ​ർ​ഡ് ചാ​വ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​നു ല​ഭി​ച്ചു. സ്‌​കൂ​ളി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണു പു​ര​സ്‌​കാ​രം. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ കു​റ​യു​മ്പോ​ൾ 197 പേ​രാ​ണ് ചാ​വ​ശേ​രി സ്‌​കൂ​ളി​ൽ പു​തു​താ​യി എ​ത്തി​യ​ത്. ജി​ല്ല​യി​ലെ 186 ഹൈ​സ്‌​കൂ​ളു​ക​ളി​ൽ നി​ന്നാ​ണു ചാ​വ​ശേ​രി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള വി​ദ്യാ​ല​യ​ത്തി​ൽ "ഐ​ഡി​യ' എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. അ​ടി​സ്ഥാ​ന​ശേ​ഷി വി​ക​സ​ന പ​രി​പാ​ടി, പ​ഠ​ന പ​രി​പോ​ഷ​ണ പ​രി​പാ​ടി, കൗ​ൺ​സ​ലിം​ഗ്, മെ​ഗാ ഗൃ​ഹ​സ​ന്ദ​ർ​ശ​നം, പ​ങ്കാ​ളി​ത്ത ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി, പ്രാ​ദേ​ശി​ക മി​ക​വ് കൂ​ട്ടാ​യ്മ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണു ന​ട​പ്പാ​ക്കി​യ​ത്. ന​ഗ​ര​സ​ഭ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്‌​കൂ​ൾ മു​റ്റം ഇ​ന്‍റ​ർ​ലോ​ക്ക്, ശി​ശു​സൗ​ഹൃ​ദ ഫ​ർ​ണി​ച്ച​റു​ക​ൾ, ശൗ​ചാ​ല​യം, ക്ലാ​സ്മു​റി​ക​ൾ, ശ​ബ്ദ​സം​വി​ധാ​നം, ബി​രി​യാ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ​യും ഏ​ർ​പ്പെ​ടു​ത്തി. ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി. ​വി​നോ​ദ്കു​മാ​ർ, കൗ​ൺ​സി​ല​ർ സി.​എം. ര​മ്യ, പ്രി​ൻ​സി​പ്പ​ൽ മ​ൻ​സൂ​ർ കി​ണാ​ക്കൂ​ൽ, മു​ഖ്യാ​ധ്യാ​പ​ക​ൻ സി.​എ. അ​ബ്ദു​ൾ​ഗ​ഫൂ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​നി​വാ​സ​ൻ തു​ട​ങ്ങി​യ​വ​രാ​ണു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

District News

ക​ള​ക്ട​റേ​റ്റി​ല്‍ ഓ​ണാ​ഘോ​ഷം‍ സം​ഘ​ടി​പ്പി​ച്ചു

ക​ണ്ണൂ​ർ: ക​ള​ക്ട​റേ​റ്റി​ല്‍ ഓ​ണാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. ക​ള​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​ര​ക്കു​പി​ടി​ച്ച ഡി​ജി​റ്റ​ല്‍ കാ​ല​ത്ത് ഓ​ണം പോ​ലെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു.

ആ​ളു​ക​ള്‍​ക്ക് ഒ​ന്നി​ച്ചി​രി​ക്കാ​നും ഭ​ക്ഷ​ണ​വും സ​ന്തോ​ഷ​ങ്ങ​ളും സ​ങ്ക​ട​ങ്ങ​ളു​മെ​ല്ലാം പ​ര​സ്പ​രം പ​ങ്കു​വ​യ്ക്കാ​നും ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളാ​ണ് ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ള്‍. ഓ​ണം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​മ​ഭാ​വ​ന​യു​ടെ​യും സ​ന്ദേ​ശ​ങ്ങ​ള്‍ നി​ത്യ​ജീ​വി​ത​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മ്പോ​ഴാ​ണ് ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ള്‍ സാ​ര്‍​ഥ​ക​മാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ എ​സ്. സ്വാ​തി, എ​ഡി​എം പി.​എ​ന്‍. പു​രു​ഷോ​ത്ത​മ​ന്‍, ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ കെ.​കെ. രാ​ജേ​ഷ് ഖ​ന്ന, ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ക​മ്പ​വ​ലി, ഉ​റി​യ​ടി, ക​സേ​ര​ക്ക​ളി തു​ട​ങ്ങി​യ ഓ​ണ​ക്ക​ളി​ക​ളും അ​ര​ങ്ങേ​റി.

District News

സ​ദ്ഭാ​വ​ന ദി​നം ആ​ച​രി​ച്ചു

ക​ണ്ണൂ​ർ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 82-ാം ജ​ന്മ​ദി​നം സ​ദ്ഭാ​വ​ന ദി​ന​മാ​യി ആ​ച​രി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ഡി​സി​സി​യി​ൽ ന​ട​ന്ന പു​ഷ്പാ​ർ​ച്ച​യ്ന​ക്കും അ​നു​സ്മ​ര​ണ​ത്തി​നും പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കി.

നേ​താ​ക്ക​ളാ​യ പ്ര​ഫ.​എ.​ഡി. മു​സ്ത​ഫ, കെ​പി​സി​സി ട്ര​ഷ​റ​ർ വി.​എ. നാ​രാ​യ​ണ​ൻ, പി.​ടി. മാ​ത്യു, വി.​വി. പു​രു​ഷോ​ത്ത​മ​ൻ, മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ, എം.​പി. വേ​ലാ​യു​ധ​ൻ, വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, വി​ജി​ൽ മോ​ഹ​ന​ൻ, സി.​ടി. ഗി​രി​ജ, കാ​ട്ടാ​മ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, അ​ജി​ത്ത് മാ​ട്ടൂ​ൽ, പ്ര​സാ​ദ് കൊ​ടി​യേ​രി, സി.​ടി. സ​ജി​ത്ത്, നൗ​ഷാ​ദ് ബ്ലാ​ത്തൂ​ർ, രാ​ഹു​ൽ കാ​യ​ക്ക​ൽ, കൂ​ക്കി​രി രാ​ജേ​ഷ്, കെ. ​ഉ​ഷാ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്‌ ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം സ​ദ്ഭാ​വ​ന ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി മേ​ലെ​ചൊ​വ്വ പ്ര​ത്യാ​ശ ഭ​വ​നി​ൽ സ്നേ​ഹ സം​ഗ​മം ന​ട​ത്തി. കെ​പി​സി​സി അം​ഗം മു​ഹ​മ്മ​ദ്‌ ബ്ലാ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട്‌ വെ​ള്ളാം​വെ​ള്ളി, പ്ര​ത്യാ​ശ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജീ​ന, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഭാ​ര​വാ​ഹി​ക​ളാ​യ അ​ശ്വി​ൻ സു​ധാ​ക​ർ, മി​ഥു​ൻ മാ​റോ​ളി, ശ്രു​തി റി​ജേ​ഷ്, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ എം.​കെ. വ​രു​ൺ, പ്രി​ൻ​സ് പി. ​ജോ​ർ​ജ്, നി​വി​ൽ മാ​നു​വ​ൽ, റ​യീ​സ് തി​ല്ല​ങ്കേ​രി, ഷി​ജു ക​ല്ലെ​ൻ, അ​ൻ​ഫീ​ർ ചാ​ലാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

മാ​വേ​ലി വ​രു​ന്നു; നാ​ല് ബി​ന്നു​ക​ളു​മാ​യി

ക​ണ്ണൂ​ർ: ഓ​ണാ​ഘോ​ഷ​ത്തി​നി​ട​യി​ല്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​തെ ത​രം​തി​രി​ച്ച് ശേ​ഖ​രി​ക്കാ​ന്‍ പ്ര​ജ​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​ന് വേ​ണ്ടി ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് മാ​വേ​ലി​മാ​ര്‍ ജി​ല്ല​യി​ല്‍ പ​ര്യ​ട​നം തു​ട​ങ്ങി. മാ​വേ​ലി​യു​ടെ കൈ​വ​ശ​മു​ള്ള പാ​ത്ര​ത്തി​ല്‍ നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ കി​ട്ടു​ന്ന മാ​ലി​ന്യം പ​ച്ച, നീ​ല, ചു​വ​പ്പ്, ക​റു​പ്പ് നി​റ​ങ്ങ​ളി​ലു​ള്ള അ​നു​യോ​ജ്യ​മാ​യ ബി​ന്നു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​വ​ര്‍​ക്ക് മാ​വേ​ലി സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കും. ബി​ന്നു​ക​ള്‍ മാ​റി നി​ക്ഷേ​പി​ച്ചു പോ​കു​ന്ന​വ​ര്‍​ക്ക് അ​ത് കൃ​ത്യ​മാ​യി പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി കൊ​ടു​ക്കാ​ന്‍ മാ​വേ​ലി​യു​ടെ ടീ​മും മ​ത്സ​രാ​ര്‍​ഥി​ക​ളെ സ​ഹാ​യി​ക്കും.

ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ നി​ല​വി​ല്‍ വ​ന്ന പു​തി​യ ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന നി​യ​മ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യാ​ണ് ശു​ചി​ത്വ​മി​ഷ​ന്‍റെ മാ​വേ​ലി​യും സം​ഘ​വും. ഒ​പ്പം ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ മാ​ലി​ന്യ​മു​ക്ത​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വും. 'ത​രം തി​രി​ക്കാം മാ​ലി​ന്യം മാ​വേ​ലി​ക്കൊ​പ്പം' എ​ന്ന പേ​രി​ലു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ഫ്‌​ളാ​ഗ് ഓ​ഫും ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ് നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എം. സു​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന ക്യാ​രി ബാ​ഗു​ക​ള്‍, പേ​പ്പ​ര്‍ ക​പ്പു​ക​ള്‍, പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കി, പ​ക​രം പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് കാ​മ്പ​യി​ന്‍റെ ല​ക്ഷ്യം. ആ​ഘോ​ഷ​വേ​ള​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യാ​തെ ഉ​റ​വി​ട​ത്തി​ല്‍ ത​ന്നെ ത​രം​തി​രി​ച്ച് അ​ത​ത് ബി​ന്നു​ക​ളി​ല്‍ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വും ഇ​തി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കും. 'മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​തെ ത​രം​തി​രി​ച്ച് കൈ​മാ​റാം, ഹ​രി​ത ഓ​ണം ആ​ഘോ​ഷി​ക്കാം' എ​ന്ന​താ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ മു​ഖ്യ സ​ന്ദേ​ശം.

District News

പു​ലി​യെ കാ​ണാ​ൻ തി​ക്കും തി​ര​ക്കും

മ​ട്ട​ന്നൂ​ർ: വീ​ടി​നു സ​മീ​പ​ത്ത് പു​ലി കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത് അ​റി​ഞ്ഞു പു​ലി പേ​ടി​യി​ല്ലാ​തെ കാ​ണാ​നു​ള്ള തി​ര​ക്കാ​യി​രു​ന്നു ജ​ന​ങ്ങ​ൾ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് മാ​ലൂ​ർ പെ​രു​വ​ങ്ങാ​ട്ട​യി​ലെ​ത്തി​യ​ത്. സി.​കെ. രാ​മ​കൃ​ഷ്ണ​ന്‍റെ പ​റ​മ്പി​ലെ പ​ന്നി​ക്കെ​ണി​യി​ലാ​ണു പു​ലി കു​ടു​ങ്ങി​യ​ത്. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും പൊ​ലി​സും പു​ല​ർ​ച്ചെ ത​ന്നെ ഇ​വി​ടെ​യെ​ത്തി സ്ഥ​ല​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തി​രു​ന്നു. മ​യ​ക്കു​വെ​ടി വ​യ്ക്കു​മ്പോ​ഴും മ​റ്റു ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ പൊ​ലി​സും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും പാ​ടു​പെ​ട്ടു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ നാ​യ്ക്ക​ളും ക​ന്നു​കാ​ലി​ക​ളും അ​സ്വാ​ഭാ​വി​ക​മാ​യി ക​ര​യു​ന്ന​ത് കേ​ട്ട​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. പു​ര​ളി​മ​ല വ​ന​മേ​ഖ​ല​യി​ൽ​നി​ന്നാ​ണ് പു​ലി എ​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കെ​ണി​യി​ൽ അ​ക​പ്പെ​ട്ട പു​ലി ര​ക്ഷ​പ്പെ​ടാ​നാ​യി മു​ക​ളി​ലേ​ക്കു ചാ​ടു​ക​യും മ​ര​ക്ക​മ്പു​ക​ളും മ​റ്റും ക​ടി​ച്ചു​മു​റി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. പു​ലി​യെ കാ​ണു​ന്ന​തി​നാ​യി സ​മീ​പ​ത്തെ പി. ​ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ ര​ണ്ടാം​നി​ല​യി​ൽ ഉ​ൾ​പ്പ​ടെ ആ​ളു​ക​ൾ തി​ങ്ങി​ക്കൂ​ടി.
പു​ലി​യു​ള്ള​തി​ന്‍റെ അ​ടു​ത്തേ​ക്കു വ​ര​രു​തെ​ന്ന് പൊ​ലി​സ് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ആ​ൾ​ക്കാ​ർ മാ​റാ​ൻ ത​യാ​റാ​യി​ല്ല. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പു​ലി​യെ ഏ​റെ​നേ​രം നി​രീ​ക്ഷി​ച്ച​ശേ​ഷം രാ​വി​ലെ 9.45 ഓ​ടെ​യാ​ണ് ആ​ദ്യ​ഡോ​സ് മ​യ​ക്കു​വെ​ടി വ​ച്ച​ത്. തു​ട​ർ​ന്ന് ബൂ​സ്റ്റ​ർ ഡോ​സു​ക​ളും ന​ൽ​കി. പു​ലി​യെ പി​ടി​ച്ച​തോ​ടെ ചി​ത്രം പ​ക​ർ​ത്താ​നു​ള്ള തി​ര​ക്കാ​യി​രു​ന്നു.

ആ​റു​വ​യ​സോ​ളം പ്രാ​യം തോ​ന്നി​ക്കു​ന്ന ആ​ൺ പു​ലി​യാ​ണു കു​രു​ക്കി​ൽ പെ​ട്ട​ത്. കൊ​ട്ടി​യൂ​ർ റേ​ഞ്ചി​ലെ തോ​ല​മ്പ്ര സെ​ക്ഷ​ൻ പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. വ​യ​റി​ൽ കു​ടു​ങ്ങി​യ ക​മ്പി​യു​മാ​യി കു​ത​റി​മാ​റാ​ൻ ശ്ര​മി​ച്ച​തോ​ടെ കു​രു​ക്ക് ആ​ഴ​ത്തി​ൽ മു​റു​കി പു​ലി അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് കൊ​ട്ടി​യൂ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ടി. ​നി​തി​ൻ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ആ​ർ​ആ​ർ​ടി വെ​റ്റി​ന​റി ഡോ​ക്ട​ർ ഇ​ല്യാ​സ് റാ​വു​ത്ത​ർ, കു​ട്ടി​മാ​വ​ൻ​കീ​ഴി​ൽ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​സി. അ​രു​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പു​ലി​യു​ടെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ച്ച​ത്. മ​യ​ക്കു​വെ​ടി വ​ച്ച് മാ​ത്ര​മേ പു​ലി​യെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കൂ എ​ന്ന് വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​യോ​ടെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​ണ് പു​ലി​യെ മ​യ​ക്കു​വെ​ടി​വ​ച്ച് കു​രു​ക്കി​ൽ​നി​ന്നു മോ​ചി​പ്പി​ച്ച​ത്. അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​മ്പി​ക്കു​രു​ക്ക് മു​റു​കി​യ​തു​മൂ​ലം ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്ക് ഏ​റ്റ അ​തി​തീ​വ്ര​മാ​യ പ​രി​ക്കു​ക​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

മു​തി​ർ​ന്ന റ​വ​ന്യു-​വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ർ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഐ​എ​ഫ്എ​സ്, എ​ഡി​സി​എ​ഫ് നോ​ർ​ത്തേ​ൺ സ​ർ​ക്കി​ൾ ജി. ​ആ​ദ​ർ​ശ്, സി​സി​എ​ഫി​ന്‍റെ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ജി. ​പ്ര​ദീ​പ്, ക​ണ്ണൂ​ർ എ​സ്ഐ​പി​എ​സി​എ​ഫ് ര​വീ​ന്ദ്ര​നാ​ഥ്, ത​ല​ശേ​രി ത​ഹ​സി​ൽ​ദാ​ർ വി​ജേ​ഷ് പ​ദ്മ​നാ​ഭ​ൻ, മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു, ക​ണ്ണ​വം റേ​ഞ്ച് ഓ​ഫീ​സ​ർ സു​ധീ​ർ നേ​രോ​ത്ത്, ആ​റ​ളം അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ര​മ്യ രാ​ഘ​വ​ൻ, ത​ളി​പ്പ​റ​മ്പ് റേ​ഞ്ച് ഓ​ഫീ​സ​ർ സ​നൂ​പ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ൽ​കി.
സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കാ​ട്ടു​പ​ന്നി​യേ​യോ മ​റ്റോ ല​ക്ഷ്യ​മാ​ക്കി വ​ച്ച കു​രു​ക്കി​ലാ​ണോ പു​ലി അ​ക​പ്പെ​ട്ട​തെ​ന്ന് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും കേ​സി​ൽ നി​ല​വി​ൽ ആ​രെ​യും പ്ര​തി​ചേ​ർ​ത്തി​ട്ടി​ല്ലെ​ന്നും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നാ​ഷ​ണ​ൽ ടൈ​ഗ​ർ ക​ൺ​സ​ർ​വേ​ഷ​ൻ അ​ഥോ​റി​റ്റി​യു​ടെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വെ​റ്റ​റി​ന​റി വി​ദ​ഗ്ദ്ധ​രു​ടെ​യും ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചാ​ണു പോ​സ്റ്റ്മോ​ർ​ട്ടം അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

District News

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രേ ലൈ​ഗികാ​തി​ക്ര​മം; ഒ​ഡീ​ഷ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രേ ലൈ​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച ഒ​ഡീ​ഷ സ്വ​ദേ​ശി​യെ വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ടി​കൂ​ടി പ​ഴ​യ​ങ്ങാ​ടി പൊ​ലി​സി​ന് കൈ​മാ​റി. ഒ​ഡീ​ഷ​ക്കാ​ര​നാ​യ കി​ര​ൺ സി​ങ്കു (20 ) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ അ​തി​ക്ര​മ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 ഓ​ടെ​യാ​ണ് സം​ഭ​വം.

കോ​ള​ജി​ലെ ക്ലാ​സ് ക​ഴി​ഞ്ഞ് പ​ഴ​യ​ങ്ങാ​ടി ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന കി​ര​ൺ സി​ങ്കു വി​ദ്യാ​ർ​ഥി​നി​യെ ക​യ​റി​പ്പി​ടി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യു​മാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​യു​ടെ ക​ര​ച്ചി​ലും ബ​ഹ​വും കേ​ട്ട് സ​ഹ​വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കി​ഴ​ട​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​മ​മ​റി​ഞ്ഞെ​ത്തി​യ പൊ​ലി​സ് പ്ര​തി​യെ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. വി​ദ്യാ​ർ​ഥി​നി​യി​ൽ​സി​ന്ന് സി​ഐ ഇ. ​സ​ന്തോ​ഷ് കു​മാ​റും സം​ഘ​വും വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പി​ടി​യി​ലാ​യ പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​യ​തി​നാ​ൽ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പ​റ​യു​ന്ന​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

District News

അ​ഖി​ല്‍ ജോ​യ​ന്‍റെ ഭൗ​തി​ക​ദേ​ഹം 24നു ​വെ​ള്ള​രി​ക്കു​ണ്ടി​ലെ വീ​ട്ടി​ലെ​ത്തി​ക്കും

വെ​ള്ള​രി​ക്കു​ണ്ട് (കാ​സ​ർ​ഗോ​ഡ്): യു​ക്രെ​യ്നി​ല്‍ റ​ഷ്യ​ന്‍ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട മ​ര്‍​ച്ച​ന്‍റ് നേ​വി ജീ​വ​ന​ക്കാ​ര​ന്‍ അ​ഖി​ല്‍ ജോ​യ​ന്‍റെ (26) ഭൗ​തി​ക​ശ​രീ​രം 24നു ​വെ​ള്ള​രി​ക്കു​ണ്ടി​ലെ വീ​ട്ടി​ലെ​ത്തി​ക്കും. യു​ക്രെ​യ്നി​ല്‍ നി​ന്നു മോ​ള്‍​ഡോ​വ​യി​ലെ ചി​സി​നാ​വി​ലേ​ക്ക് റോ​ഡ് മാ​ര്‍​ഗ​വും തു​ട​ര്‍​ന്ന് ചി​സി​നാ​വി​ല്‍ നി​ന്ന് ഇ​സ്താം​ബു​ള്‍ വ​ഴി ബം​ഗ​ളൂ​രു​വി​ലേ​ക്ക് വി​മാ​ന​മാ​ര്‍​ഗ​വും തു​ര്‍​ക്കി എ​യ​ര്‍​ലൈ​ന്‍​സ് എ​ത്തി​ക്കും. 23നു ​ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന ഭൗ​തി​ക​ദേ​ഹം 24ന് ​ആം​ബു​ല​ന്‍​സി​ലാ​ണ് വെ​ള്ള​രി​ക്കു​ണ്ടി​ലെ വീ​ട്ടി​ലെ​ത്തി​ക്കു​ക. ഇ​തു​സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് കീ​വി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍​നി​ന്നും നോ​ര്‍​ക്ക​യി​ല്‍​നി​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ല​ഭി​ച്ചു. ജൂ​ലൈ 20നാ​ണ് അ​ഖി​ല്‍ കൊ​ല്ല​പ്പെ​ട്ട വി​വ​രം അ​ധി​കൃ​ത​ര്‍ വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ന്ന​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ സ​ന്ദ​ര്‍​ശി​ച്ച് അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. യു​ക്രെ​യി​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി​യാ​യ​ത്. എം​എ​ല്‍​എ​മാ​രാ​യ ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ലും സ​ന്ദീ​പ് വാ​ര്യ​രും വീ​ട്ടി​ലെ​ത്തു​ക​യും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക് നോ​ര്‍​ക്ക​യോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​ക​യും ചെ​യ്തു. മ​ര​ണ​വി​വ​രം അ​റി​ഞ്ഞ​യു​ട​ന്‍ ജി​ല്ലാ​ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ അ​ഖി​ലി​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യും ജി​ല്ലാ ഭ​ര​ണ സം​വി​ധാ​നം തു​ട​ര്‍​ന​ട​പ​ടി​ക​ളു​ടെ ഏ​കോ​പ​നം ഉ​റ​പ്പു വ​രു​ത്തു​ക​യും ചെ​യ്തു.

District News

ട്രെ​യി​നി​ൽനി​ന്ന് ലാ​പ്ടോ​പ്പ് ക​വ​ർ​ന്ന മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​യു​ടെ ലാ​പ്ടോ​പ് അ​ട​ങ്ങി​യ ബാ​ഗ് മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. തൃ​ക്ക​രി​പ്പൂ​ർ പ​ട​ന്ന സ്വ​ദേ​ശി കെ.​സു​ധാ​ക​ര​നെ​യാ​ണ് (56) ആ​ർ.​പി.​എ​ഫും റെ​യി​ൽ​വേ പൊ​ലി​സും ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി​യ​ത്.

ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ൽ ഫ​റോ​ക്കി​ൽ നി​ന്ന് കാ​സ​ർ​ഗോ​ഡേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യു​ടെ 80,000 രൂ​പ വി​ല വ​രു​ന്ന ലാ​പ്ടോ​പ്പ് അ​ട​ങ്ങി​യ ബാ​ഗാ​യി​രു​ന്നു ക​വ​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച്ച ഉ​ച്ച ക​ഴി​ഞ്ഞ് 2.30ഓ​ടെ ട്രെ​യി​ൻ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മോ​ഷ​ണം. വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി​യെത്തുട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ പ​രി​ശോ​ധി​ച്ച് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ ക​ണ്ണൂ​രി​ൽ വ​ച്ചാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. തൊ​ണ്ടി​മു​ത​ലും പി​ടി​ച്ചെ​ടു​ത്തു. ആ​ർ​പി​എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ര​മേ​ഷ്കു​മാ​ർ, റെ​യി​ൽ​വേ എ​സ്ഐ സ​ന്തോ​ഷ്,ആ​ർ.​പി.​എ​ഫ് എ​എ​സ്ഐ സ​ഞ്ജ​യ്, ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ അ​ജീ​ഷ്, വി​ജേ​ഷ്, റെ​യി​ൽ​വേ ഇ​ന്‍റ​ലി​ജ​ൻ​സ് സി​പി​ഒ ജി​തി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

സ​ർ​ക്കാ​ർ ഡോ​ക്ട​റു​ടെ പേ​രി​ലും കൊ​മേ​ഴ്‌​സൽ വാ​ഹ​ന വായ്പ!

ഇ​രി​ട്ടി: ശ്രീ​രാം ഫി​നാ​ൻ​സി​ന്‍റെ ഇ​രി​ട്ടി ശാ​ഖ​യി​ൽ ലോ​ൺ രേ​ഖ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ക​ന​ക്കു​ന്നു. ഇ​രി​ട്ടി ബ്രാ​ഞ്ചി​ൽ മാ​ത്രം നൂ​റി​ലേ​റെ പേ​രു​ടെ പേ​രി​ൽ അ​ന​ധി​കൃ​ത​മാ​യി ലോ​ൺ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി. സ​ർ​ക്കാ​ർ ഡോ​ക്ട​റു​ടെ പേ​രി​ലും കൊ​മേ​ഴ്‌​സ​ൽ വാ​ഹ​ന​ത്തി​നാ​യി 5.40 ല​ക്ഷം രൂ​പ​യു​ടെ ലോ​ൺ എ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി.

ശ്രീ​രാം ഫി​നാ​ൻ​സു​മാ​യി യാ​തൊ​രു ഇ​ട​പാ​ടും ഇ​ല്ലാ​ത്ത ഡോ​ക്ട​റു​ടെ ആ​ധാ​ർ, പാ​ൻ ന​മ്പ​റു​ക​ളും കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ച്ചാ​ണ് ലോ​ൺ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ലോ​ൺ അ​ക്കൗ​ണ്ടി​ൽ ന​ൽ​കി​യ ഫോ​ൺ ന​മ്പ​ർ ത​ന്‍റേ​ത​ല്ലെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. ത​ന്‍റെ പേ​രി​ൽ വാ​ഹ​ന​മി​ല്ലെ​ന്നും ലോ​ൺ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ഡോ​ക്ട​ർ വ്യ​ക്ത​മാ​ക്കി.

സി​ബി​ൽ സ്കോ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഡോ​ക്ട​ർ ത​ന്‍റെ പേ​രി​ലു​ള്ള ലോ​ൺ വി​വ​രം അ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് വാ​യ്പ ആ​രം​ഭി​ച്ച​തെ​ന്നാ​ണ് രേ​ഖ​ക​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ ഇ​രി​ട്ടി പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. ത​ന്‍റെ പേ​രി​ലെ​ടു​ത്ത വാ​ഹ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ലോ​ൺ സം​ബ​ന്ധ​മാ​യ മു​ഴു​വ​ൻ രേ​ഖ​ക​ളും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​റു​ടെ ആ​വ​ശ്യം. ലോ​ൺ രേ​ഖ​ക​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് നൂ​റി​ലേ​റെ പേ​ർ ശ്രീ​രാം ഫി​നാ​ൻ​സി​ന്‍റെ കീ​ഴൂ​രി​ലു​ള്ള ഓ​ഫി​സി​ലെ​ത്തി​യ​താ​യാ​ണ് വി​വ​രം. വ്യാ​ജ​മാ​യി ലോ​ൺ എ​ടു​ത്ത​താ​യി സം​ശ​യി​ക്കു​ന്ന​വ​ർ ചേ​ർ​ന്ന് വാ​ട്സ് ആപ്പ് കൂ​ട്ടാ​യ്മ​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വി​ശ​ദീ​ക​ര​ണ​വും പൊ​ളി​യു​ന്നു

സോ​ഫ്റ്റ്‌​വേ​റി​ൽ മാ​റ്റം വ​രു​ത്തി​യ​പ്പോ​ഴു​ണ്ടാ​യ പി​ഴ​വാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് ശ്രീ​രാം ഫി​നാ​ൻ​സ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. 70 ശ​ത​മാ​ന​ത്തോ​ളം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​താ​യും ശേ​ഷി​ക്കു​ന്ന​വ ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ലോ​ൺ ബാ​ധ്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​യു​മാ​യി ഓ​ഫി​സി​ലെ​ത്തി​യ​വ​ർ​ക്ക് നോ​ൺ-​ല​യ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​മെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ശ്രീ​രാം ഫി​നാ​ൻ​സു​മാ​യി യാ​തൊ​രു ഇ​ട​പാ​ടും ഇ​ല്ലാ​ത്ത സ​ർ​ക്കാ​ർ ഡോ​ക്ട​റു​ടെ പേ​രി​ൽ കൊ​മേ​ഴ്‌​സൽ വാ​ഹ​ന ലോ​ൺ രേ​ഖ​പ്പെ​ടു​ത്തി​യ സം​ഭ​വം ഈ ​വി​ശ​ദീ​ക​ര​ണ​ങ്ങ​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്. നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും ഡോ​ക്ട​ർ വ്യ​ക്ത​മാ​ക്കി.

District News

ഓ​ണാ​യി ഓ​ണം മേ​ള

ക​ണ്ണൂ​ർ: ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടാ​ൻ വൈ​വി​ധ്യ​ങ്ങ​ളു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​ർ​ഷി​ക- പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള. വ​സ്ത്ര​ങ്ങ​ൾ, ബാ​ഗു​ക​ൾ, ചെ​രു​പ്പു​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​വ​രെ മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. ഇ​വ​യ്ക്കു പു​റ​റേ കു​ടും​ബ​ശ്രീ ക​ഫേ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ സം​രം​ഭ​ക​രു​ടെ​യും ഉ​ത്പാ​ദ​ക​രു​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് മേ​ള​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 15 കു​ടും​ബ​ശ്രീ സ്റ്റാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 105 സ്റ്റാ​ളു​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള​ത്. ഓ​ൺ​ലൈ​ൻ വ്യാ​പാ​രം ന​ട​ത്തു​ന്ന സ്വ​യം​സം​രം​ഭ​ക​ർ​ക്ക് മേ​ള​യി​ലൂ​ടെ നേ​രി​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​വ​സ​ര​വും മേ​ള​യി​ലൂ​ടെ ല​ഭി​ക്കും. അ​തോ​ടൊ​പ്പം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കു​റ​വി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. പ്രാ​ദേ​ശി​ക ഉ​ത്പാ​ദ​ക​രെ​യും സം​രം​ഭ​ക​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കാ​ർ​ഷി​ക പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വി​പ​ണി ഉ​റ​പ്പാ​ക്കു​ക​യാ​ണ് മേ​ള​യു​ടെ ല​ക്ഷ്യം.

കാ​ർ​ഷി​ക ന​ഴ്സ​റി ഉ​ത്പ​ന്ന​ങ്ങ​ൾ, ക​യ​ർ, പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ, കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ​യും മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​ന​സ​മ​യം. പൊ​ലി​സ് മൈ​താ​നി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തും ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​വും ചേ​ർ​ന്ന് എ​ന്‍റെ സം​രം​ഭം നാ​ടി​ന്‍റെ അ​ഭി​മാ​നം എ​ന്ന സ​ന്ദേ​ശ​വു​മാ​യി 15ന് ​ആ​രം​ഭി​ച്ച മേ​ള 25ന് ​സ​മാ​പി​ക്കും. ഓ​ണ​ത്തി​ന്‍റെ വ​ര​വോ​ടെ ജി​ല്ല​യൊ​ട്ടാ​കെ വി​പ​ണി​ക​ൾ തി​ക്കും തി​ര​ക്കും തു​ട​ങ്ങി. തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി​യ​തോ​ടെ മേ​ള​ക​ൾ സ​ജീ​വ​മാ​കു​ക​യാ​ണ്.

District News

വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ത്തി​ലെ വെ​ട്ടി​പ്പ്: ബാ​ങ്ക് സെ​ക്ര​ട്ട​റി കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ​ക്ക് ന​ൽ​കി​യ​ത് ഒ​രു കോ​ടി

ത​ല​ശേ​രി: ത​ല​ശേ​രി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ൽ​ഫേ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ട​ന്ന കോ​ടി​ക​ളു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​ഘം സെ​ക്ര​ട്ട​റി കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ​ക്ക് പ​ലി​ശ ഇ​ന​ത്തി​ൽ ന​ൽ​കി​യ​ത് ഒ​രു​കോ​ടി രൂ​പ. കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന സം​ഘം സെ​ക്ര​ട്ട​റി പി​ണ​റാ​യി പ​ട​ന്ന​ക്ക​ര കു​ന്നോ​ത്തെ സു​ജാ​ല​യ​ത്തി​ൽ കെ.​സി. ജ്യോ​ജി​ഷി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി പൊ​ലി​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് മൂ​ന്ന് പേ​ർ​ക്കാ​യി ഒ​രു​കോ​ടി രൂ​പ പ​ലി​ശ ഇ​ന​ത്തി​ൽ ന​ൽ​കി​യ​താ​യി മൊ​ഴി ന​ൽ​കി​യ​ത്.

മേ​ലൂ​രി​ലെ വാ​വ​ക്ക് 10 ല​ക്ഷം, കൊ​ങ്കി ബി​ജു​വി​ന് 40 ല​ക്ഷം, മി​ഥു​ൻ എ​ന്ന​യാ​ൾ​ക്ക് 50 ല​ക്ഷം രൂ​പ​യും ന​ൽ​കി​യ​താ​ണ് ജ്യോ​ജി​ഷ് പൊ​ലി​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ഈ ​മൂ​ന്ന് പേ​രു​ടെ​യും വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ പൊ​ലി​സ് അ​ന്വ​ഷി​ച്ചു വ​രി​ക​യാ​ണ്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് ജ്യോ​ജി​ഷി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. ത​ട്ടി​പ്പ് ന​ട​ന്ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ലും പ്ര​തി​ക്ക് അ​ക്കൗ​ണ്ടു​ക​ളു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​ലി​സ് തെ​ളി​പ്പെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​യി​ൽ നി​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പൊ​ലി​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.

കേ​സി​ന്‍റെ വ്യാ​പ്തി ക​ണ​ക്കി​ലെ​ടു​ത്ത് അ​ന്വ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ടാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് ലോ​ക്ക​ൽ പൊ​ലി​സ് സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ കേ​സ് ക്രൈം ​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കും.

District News

വ​ന്യ​മൃ​ഗ ഭീ​ഷ​ണി​യി​ല്‍ ന​മ്പ്യാ​ര്‍​കു​ന്ന് ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ നെ​ന്‍​മേ​നി പ​ഞ്ചാ​യ​ത്തി​ലെ ന​മ്പ്യാ​ര്‍​കു​ന്നി​ല്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ പ​രി​സ​രം കാ​ടു​മൂ​ടി കി​ട​ക്കു​ന്ന​ത് ആ​ശ​ങ്ക​യാ​കു​ന്നു. വി​ദ്യാ​ല​യ​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ ഏ​ക്ക​റു​ക​ണ​ക്കി​ന് പ്ര​ദേ​ശ​മാ​ണ് പ​ത്ത​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ കാ​ടു​ക​യ​റി മൂ​ടി​ക്കി​ട​ക്കു​ന്ന​ത്.

നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ ഈ ​സ്ഥി​തി വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്കും ഇ​ഴ​ജ​ന്തു​ക്ക​ള്‍​ക്കും താ​വ​ള​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍. ന​മ്പ്യാ​ര്‍​കു​ന്ന് പ്ര​ദേ​ശ​ത്ത് ക​ടു​വ, പു​ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പ​തി​വാ​ണ്. വ​ന്യ​ജീ​വി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കൂ​ടു​ക​ള്‍ സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​മു​ണ്ട്.

ഇ​തി​നി​ടെ​യാ​ണ് സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ കാ​ടു​പി​ടി​ച്ച പ്ര​ദേ​ശം കൂ​ടു​ത​ല്‍ ഭീ​ഷ​ണി​യാ​കു​ന്ന​ത്. വി​ഷ​പ്പാ​മ്പു​ക​ളു​ടെ​യും മ​റ്റ് ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ​യും ശ​ല്യ​വും പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. സ്‌​കൂ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​റ് സ്ഥ​ല​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം ര​ണ്ടേ​ക്ക​റോ​ളം പ്ര​ദേ​ശ​മാ​ണ് കാ​ടു​ക​യ​റി മൂ​ടി​യി​രി​ക്കു​ന്ന​ത്.

സ്‌​കൂ​ള്‍ പ​രി​സ​ര​ത്തെ കാ​ടു വെ​ട്ടി​ത്തെ​ളി​ക്കു​ക​യും അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്കി ചു​റ്റു​മ​തി​ല്‍ നി​ര്‍​മി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

കോ​ക്കു​ഴി വ​യ​ലി​ല്‍ ക​മ്പ​ള​നാ​ട്ടി ന​ട​ത്തി

ക​ല്‍​പ്പ​റ്റ: മ​ണി​യ​ങ്കോ​ട് കോ​ക്കു​ഴി വ​യ​ലി​ല്‍ ഒ​യി​ക ക​ല്‍​പ്പ​റ്റ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്പ​ള​നാ​ട്ടി ന​ട​ത്തി.

കൃ​ഷി വ​കു​പ്പ്, പൊ​ന്ന​ട എ​സ്‌​റ്റേ​റ്റ്, വിം​സ് മൂ​പ്പ​ന്‍​സ് ന​ഴ്‌​സിം​ഗ് കോ​ള​ജ്, പ​ത്മ​പ്ര​ഭ ഗ്ര​ന്ഥാ​ല​യം, ക​രി​ങ്കു​റ്റി വി​എ​ച്ച്എ​സ്എ​സ്, മു​ണ്ടേ​രി വി​എ​ച്ച്എ​സ്എ​സ്, ക​ല്‍​പ്പ​റ്റ എ​ന്‍​എ​സ്എ​സ്എ​ച്ച്എ​സ്എ​സ്, കോ​ക്കു​ഴി പാ​ട​ശേ​ഖ​ര സ​മി​തി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ല്‍ ന​ട​ത്തി​യ ഉ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ട​ന്‍ പാ​ട്ടു​ക​ള്‍, തു​ടി, ചീ​നി തു​ട​ങ്ങി​യ​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ഗോ​ത്ര​സ​മൂ​ഹ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു.

ഒ​യി​സ്‌​ക ക​ല്‍​പ്പ​റ്റ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. ന​സീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ, കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സി. ര​ജി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​അ​രു​ണ്‍​ദേ​വ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സ​ലാം നീ​ലി​ക്ക​ണ്ടി, കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സി. ര​ജി​ത, അം​ഗ​ങ്ങ​ളാ​യ നി​ഥി​ന്‍, റ​നീ​ഷ്, കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഈ​ശ്വ​ര പ്ര​സാ​ദ്, കൃ​ഷി​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഷ​ഫീ​ക്ക്, കൃ​ഷി ഓ​ഫി​സ​ര്‍​മാ​രാ​യ ബി​പി​ന്‍, അ​തു​ല്‍ ജേ​ക്ക​ബ്, വിം​സ് മൂ​പ്പ​ന്‍​സ് ന​ഴ്‌​സിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ലി​ഡാ ആ​ന്‍റ​ണി, പ​ത്മ​പ്ര​ഭാ ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് ടി.​വി. ര​വീ​ന്ദ്ര​ന്‍, വ​യ​ല്‍ ഉ​ട​മ പൊ​ന്ന​ട അ​സീ​സ്, കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റ​ഷീ​ദ്, ഒ​യി​സ്‌​ക സെ​ക്ര​ട്ട​റി നി​ഷാ ദേ​വ​സ്യ, ഒ​യി​സ്‌​ക ചീ​ഫ് പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ല​വ്‌​ലി അ​ഗ​സ്റ്റി​ന്‍, എ​ല്‍​ദോ ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ഓണത്തിനായി ഒരുങ്ങി നാടും നഗരവും, കളറാക്കാൻ കച്ചവടക്കാരും

ക​ല്‍​പ്പ​റ്റ: ക​ച്ച​വ​ടം കൊ​ഴു​പ്പി​ക്കാ​ന്‍ ഓ​ഫ​റു​ക​ളു​മാ​യി പൂ ​വ്യാ​പാ​രി​ക​ള്‍.
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ഫി​സു​ക​ള്‍​ക്കും വി​ല​യി​ല്‍ ഇ​ള​വ്, ചെ​ണ്ടു​മ​ല്ലി ഒ​രു കി​ലോ​യ്ക്ക് ഒ​രു കി​ലോ ഫ്രീ, 500 ​രൂ​പ​യു​ടെ പൂ​ക്ക​ള്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക് സ​മ്മാ​ന​ക്കൂ​പ്പ​ണ്‍... ഇ​ങ്ങ​നെ നീ​ളു​ക​യാ​ണ് ഓ​ഫ​റു​ക​ള്‍. ജി​ല്ലാ ആ​സ്ഥാ​ന​മാ​യ ക​ല്‍​പ്പ​റ്റ​യി​ല്‍ കൈ​നാ​ട്ടി​ക്കും ട്രാ​ഫി​ക് ജം​ഗ്ഷ​നു​മി​ട​യി​ല്‍ 50ല്‍​പ​രം പൂ​ക്ക​ട​ക​ളാ​ണ് താ​ത്കാ​ലി​ക​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കെ​ട്ടി​ട മു​റി​ക​ള്‍​ക്കു​പു​റ​മേ ന​ഗ​ര​ത്തി​ല്‍ പ്ര​ധാ​ന പാ​ത​യോ​ടു​ചേ​ര്‍​ന്ന് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്വ​കാ​ര്യ​സ്ഥ​ല​ങ്ങ​ള്‍ പാ​ട്ട​ത്തി​നെ​ടു​ത്ത് പ​ന്ത​ല്‍ കെ​ട്ടി​യും പൂ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്നു​ണ്ട്.

ജി​ല്ല​യ്ക്ക് അ​ക​ത്തും പു​റ​ത്തു​മു​ള്ള​വ​ര്‍ ക​ച്ച​വ​ട​ക്കാ​ര്‍​ക്കി​ട​യി​ലു​ണ്ട്. പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ ക​ച്ച​വ​ടം ക​സ​റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ളു​ടെ ഓ​ഫ​ര്‍ പ്ര​ലോ​ഭ​നം. ക​ര്‍​ണാ​ട​ക​യി​ലെ ബം​ഗ​ളൂ​രു, മൈ​സൂ​രു, ഗു​ണ്ട​ല്‍​പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു എ​ത്തി​ച്ച​താ​ണ് ന​ഗ​ര​ത്തി​ല്‍ വി​ല്‍​പ​ന​യ്ക്കു​വ​ച്ച പൂ​ക്ക​ളി​ല്‍ അ​ധി​ക​വും. ഓ​റ​ഞ്ച്, മ​ഞ്ഞ വ​ര്‍​ണ​ങ്ങ​ളി​ലു​ള്ള ചെ​ണ്ടു​മ​ല്ലി​യാ​ണ് ക​ട​ക​ളി​ല്‍ കൂ​ടു​ത​ലും വി​റ്റ​ഴി​യു​ന്ന​ത്. വി​ല​ക്കു​റ​വും പ്ര​ധാ​ന ഓ​ഫ​റും ഇ​വ​യ്ക്കാ​ണ്. കി​ലോ ഗ്രാ​മി​ന് 80 മു​ത​ല്‍ 120 വ​രെ രൂ​പ​യാ​ണ് ചെ​ണ്ടു​മ​ല്ലി വി​ല. ആ​ന​പ്പാ​ല​ത്ത് പേ​രാ​മ്പ്ര സ്വ​ദേ​ശി​ക​ള്‍ വ​ഴി​യോ​ര​ത്ത് പ​ന്ത​ലി​ട്ട് ന​ട​ത്തു​ന്ന പൂ​ക്ക​ട​യി​ല്‍ ആ​ഫ്രി​ക്ക​ന്‍ ചെ​ണ്ടു​മ​ല്ലി​യും ല​ഭ്യ​മാ​ണ്.

കി​ലോ​ഗ്രാ​മി​ന് 250 രൂ​പ​യാ​ണ് വി​ല. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ തോ​ട്ട​ത്തി​ല്‍​നി​ന്നു എ​ത്തി​ച്ച​താ​ണ് ഈ ​ഇ​നം പൂ​ക്ക​ള്‍. ന​ഗ​ര​ത്തി​ല്‍ മ​റ്റൊ​രു സ്റ്റാ​ളി​ലും ആ​ഫ്രി​ക്ക​ന്‍ ചെ​ണ്ടു​മ​ല്ലി വി​ല്‍​പ​ന​യി​ല്ലെ​ന്ന് ആ​ന​പ്പാ​ല​ത്തെ ക​ട​യു​ട​മ പ​റ​യു​ന്നു. ഒ​രേ​യി​നം പൂ​വി​ന് സ്റ്റാ​ളു​ക​ളി​ല്‍ പ​ല വി​ല​യാ​ണ്. മു​റി, സ്ഥ​ലം വാ​ട​ക ഉ​ള്‍​പ്പെ​ടെ ചെ​ല​വും ലാ​ഭ​വും ക​ണ​ക്കാ​ക്കി​യു​ള്ള​തും അ​തേ​സ​മ​യം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ നീ​ര​സ​ത്തി​ന് കാ​ര​ണ​മാ​കാ​ത്ത​തു​മാ​യ വി​ല​യാ​ണ് വ്യാ​പാ​രി​ക​ള്‍ പൂ​ക്ക​ള്‍​ക്ക് ഇ​ടു​ന്ന​ത്. പ്യൂ​ര്‍ വൈ​റ്റ് ഇ​നം പൂ​ക്ക​ള്‍​ക്കാ​ണ് സ്റ്റാ​ളു​ക​ളി​ല്‍ ഉ​യ​ര്‍​ന്ന വി​ല. കി​ലോ​ഗ്രാ​മി​ന് 800 രൂ​പ വ​രെ നി​ര​ക്കി​വാ​ണ് ഇ​തി​ന്‍റെ വി​ല്‍​പ​ന. വ്യാ​പാ​രി​ക​ളി​ല്‍ പ​ല​രും മു​ല്ല​പ്പൂ വ​ലി​യ അ​ള​വി​ല്‍ സ്റ്റോ​ക്ക് ചെ​യ്യു​ന്നി​ല്ല. കു​റ​ഞ്ഞ അ​ള​വി​ല്‍ എ​ത്തി​ക്കു​ന്ന മു​ല്ല​പ്പൂ മാ​ല​യാ​ക്കി മു​ഴ​ത്തി​ന് 50-60 രൂ​പ​യ്ക്കാ​ണ് വി​ല്‍​ക്കു​ന്ന​ത്.

District News

ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ പൂ​പ്പാ​ട​വും പ​ച്ച​ക്ക​റി​യും ഒ​രു​ക്കി പ​ച്ച​ക്ക​റി ബാ​ബു

കേ​ണി​ച്ചി​റ: പൂ​പ്പാ​ട​വും പ​ച്ച​ക്ക​റി​യും ഒ​രു​ക്കി ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ പ​ച്ച​ക്ക​റി ബാ​ബു. ചെ​റു​പ്പം മു​ത​ല്‍ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്തു​വ​രു​ന്ന കേ​ണി​ച്ചി​റ സ്വ​ദേ​ശി തു​രു​ത്തി​കാ​വി​ല്‍ ബാ​ബു കേ​ണി​ച്ചി​റ ടൗ​ണി​നോ​ട് ചേ​ര്‍​ന്നു​ള്ള സ്ഥ​ലം അ​ട​ക്കം പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി പ​ച്ച​ക്ക​റി​യും ചെ​ണ്ടു​മ​ല്ലി​യും അ​ട​ക്കം അ​ഞ്ചേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് ഓ​ണ​ത്തെ മു​ന്നി​ല്‍​ക​ണ്ട് കൃ​ഷി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ബാ​ബു​വി​ന് എ​ന്നും കൃ​ഷി​യൊ​രു ഹ​ര​മാ​ണ്. ലാ​ഭ​ത്തേ​ക്കാ​ള്‍ പ്രാ​ധാ​ന്യം മ​ന​സ്സി​ന് ന​ല്‍​കു​ന്ന സ​ന്തോ​ഷ​മാ​ണ് ബാ​ബു​വി​നെ കൃ​ഷി​യി​ല്‍ പി​ടി​ച്ചു​നി​ര്‍​ത്തു​ന്ന​ത്.

ഇ​ത്ത​വ​ണ​ത്തെ ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ പ​ച്ച​ക്ക​റി കൃ​ഷി​യോ​ടൊ​പ്പം ചെ​ണ്ടു​മ​ല്ലി​യും കൃ​ഷി ചെ​യ്തി​രി​ക്കു​ക​യാ​ണ് ഈ ​ക​ര്‍​ഷ​ക​ന്‍. പ​യ​റും പ​ട​വ​ല​വും ബീ​ന്‍​സും ബ്രോ​ക്കോ​ളി​യും കാ​ശ്മീ​രി മു​ള​കും അ​ട​ക്കം ബാ​ബു കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഇ​ത്ത​വ​ണ ചെ​ണ്ടു​മ​ല്ലി ന​ട്ട സ​മ​യ​ത്ത് മ​ഴ​യി​ല്ലാ​ത്ത​തി​നാ​ല്‍ വെ​ള്ളം കോ​രി ന​ന​ച്ചാ​ണ് തൈ​ക​ള്‍ ന​ശി​ച്ചു​പോ​കാ​തെ സം​ര​ക്ഷി​ച്ച​ത്. മാ​ര്‍​ക്ക​റ്റ് വി​ല​യേ​ക്കാ​ള്‍ 20 ശ​ത​മാ​ന​ത്തോ​ളം വി​ല​ക്കു​റ​വി​ല്‍ ആ​ണ് പൂ​ക്ക​ള്‍ വി​ല്‍​ക്കു​ന്ന​ത്. ബാ​ബു​വി​ന്‍റെ കൃ​ഷി​യെ സ​ഹാ​യി​ക്കു​ന്ന​തി​ന് പൂ​താ​ടി കൃ​ഷി​ഭ​വ​നും സ​ഹാ​യ​വു​മാ​യി രം​ഗ​ത്തു​ണ്ട്. ബാ​ബു​വി​ന്‍റെ കൃ​ഷി​യി​ടം കാ​ണു​ന്ന​തി​നും പൂ​ക്ക​ള്‍ വാ​ങ്ങു​ന്ന​തി​നു​മാ​യി ധാ​രാ​ളം പേ​ര്‍ എ​ത്തു​ന്നു​ണ്ട്.

District News

അ​തി​ർ​ത്തി​ക​ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും: ജി​ല്ലാ​ത​ല ജ​ന​കീ​യ ക​മ്മി​റ്റി

ക​ൽ​പ്പ​റ്റ: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ചെ​ക്ക്പോ​സ്റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ൻ എ​ക്സൈ​സ് ജി​ല്ലാ​ത​ല ജ​ന​കീ​യ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ക​ട​ത്ത്, ഉ​പ​യോ​ഗം, വ്യാ​ജ മ​ദ്യ​നി​ർ​മാ​ണം എ​ന്നി​വ ത​ട​യു​ന്ന​തി​ന് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന ത​ട​യു​ന്ന​തി​ന് ഉ​ന്ന​തി​ക​ൾ, സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ തു​ട​രും.

ഇ​തി​നാ​യി വാ​ർ​ഡ്ത​ലം മു​ത​ലു​ള്ള ജ​ന​ജാ​ഗ്ര​ത സ​മി​തി​ക​ളെ ശ​ക്തി​പ്പെ​ടു​ത്തി ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ 2025 ഓ​ഗ​സ്റ്റ് 19 മു​ത​ൽ 2026 ഓ​ഗ​സ്റ്റ് 19 വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ 623 അ​ബ്കാ​രി കേ​സു​ക​ളും 397 മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളും 2566 കോ​ട്പ കേ​സു​ക​ളും അ​ട​ക്കം 3586 കേ​സു​ക​ൾ എ​ക്സൈ​സ് വ​കു​പ്പ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. 5157 റെ​യ്ഡു​ക​ൾ, വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് 31 കാ​ന്പ​യി​ൻ റെ​യ്ഡു​ക​ളും ന​ട​ത്തി. പ​രി​ശോ​ധ​ന​ക​ളി​ൽ 109 ലി​റ്റ​ർ ചാ​രാ​യം, 2451 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം, 333 ലി​റ്റ​ർ അ​ന്യ സം​സ്ഥാ​ന വി​ദേ​ശ​മ​ദ്യം, 1792 ലി​റ്റ​ർ വാ​ഷ്, 11 ലി​റ്റ​ർ ബി​യ​ർ, 3.750 ലി​റ്റ​ർ വൈ​ൻ, 47 ലി​റ്റ​ർ അ​രി​ഷ്ടം, 13 ക​ഞ്ചാ​വ് ചെ​ടി, 19.653 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 55.170 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്, 138.583 ഗ്രാം ​എം​ഡി​എം​എ, 4546.390 ഗ്രാം ​പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

വി​വി​ധ അ​ബ്കാ​രി, മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലാ​യി 35 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​യ 3,72,61,150 രൂ​പ പി​ടി​ച്ചെ​ടു​ത്ത് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും എ​ക്സൈ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മീ​നാ​ക്ഷി രാ​മ​ൻ, പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പി.​കെ. സ​തീ​ഷ് കു​മാ​ർ, ജി​ല്ലാ വി​മു​ക്തി മാ​നേ​ജ​ർ സ​ജി​ത്ത് ച​ന്ദ്ര​ൻ, ഗ​വ. പ്ലീ​ഡ​ർ എ​ബി ചെ​റി​യാ​ൻ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​കീ​യ സ​മി​തി അം​ഗ​ങ്ങ​ൾ, രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

കൃ​പാ​ല​യ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​നെ അ​നു​മോ​ദി​ച്ചു

പു​ല്‍​പ്പ​ള്ളി: മി​ക​ച്ച കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ പു​ര​സ്‌​കാ​രം നേ​ടി​യ കൃ​പാ​ല​യ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​നെ ഗ്രാ​മ വി​ക​സ​ന വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു. അ​ധ്യാ​പ​ക​രെ ശി​ശു​മ​ല ഉ​ണ്ണീ​ശോ പ​ള്ളി വി​കാ​രി ഫാ. ​സ​ജി പു​ഞ്ച​യി​ല്‍ ഷാ​ള്‍ അ​ണി​യി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്വ​യം തൊ​ഴി​ല്‍ പ​രി​ശീ​ല​ന​വും കൃ​ഷി​യി​ല്‍ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ല്‍​കു​ന്ന സ്‌​കൂ​ള്‍ മാ​തൃ​കാ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​ജെ. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ന്‍​ട്രീ​സ, സി​സ്റ്റ​ര്‍ ആ​ന്‍​സീ​ന, സി​സ്റ്റ​ര്‍ മെ​ര്‍​ലി​ന്‍, കെ.​ജെ. ജോ​ര്‍​ജ്, മി​നി മാ​ത്യു, ഷി​നി ജ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ശി​ശു​മ​ല മാ​തൃ​വേ​ദി പ്ര​വ​ര്‍​ത്ത​ക​ര്‍ കൃ​പാ​ല​യ സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു

പു​ല്‍​പ്പ​ള്ളി: ശി​ശു​മ​ല ഉ​ണ്ണീ​ശോ ഇ​ട​വ​ക​യി​ലെ മാ​തൃ​വേ​ദി പ്ര​വ​ര്‍​ത്ത​ക​ര്‍ വി​കാ​രി ഫാ. ​സ​ജി പു​ഞ്ച​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​പാ​ല​യ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.

ഫി​ലോ​മി​ന ക​ണി​യാം​കു​ടി​യി​ല്‍,ടെ​ടി വേ​ന്നം​പ​ട​ത്തി​ല്‍, സി​മി ത​റ​യി​ല്‍, സി​ലി പാ​ല​മ​റ്റം, ജ​സി ആ​നി​ത്തോ​ട്ട​ത്തി​ല്‍, ബീ​ന മു​ട്ട​നോ​ലി​ല്‍, ഷീ​ന ചോ​ലി​ക്ക​ര, ജാ​ന്‍​സി കാ​ര​ക്കാ​ട്ടി​ല്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു മാ​തൃ​വേ​ദി സം​ഘം. ഇ​വ​രെ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ന്‍​ട്രീ​സ, സി​സ്റ്റ​ര്‍ ആ​ന്‍​സീ​ന,സി​സ്റ്റ​ര്‍ മെ​ര്‍​ലി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ത്തി​ല്‍ അ​മ്മ​മാ​ര്‍ പാ​യ​സ വി​ത​ര​ണം ന​ട​ത്തി.

District News

അ​ട​യ്ക്ക, ക​റു​വ​പ്പ​ട്ട തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന 100 ക​ര്‍​ഷ​ക​ര്‍​ക്ക് അ​ട​യ്ക്ക, ക​റു​വ​പ്പ​ട്ട തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ട്രൈ​ബ​ല്‍ സ​ബ് പ്ലാ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് വി​ത്തു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള​ന്‍​കൊ​ല്ലി നീ​രു​റ​വ സം​ര​ക്ഷ​ണ പ്ര​ദേ​ശ​ത്തു ന​ട​ന്ന വി​ത​ര​ണ ഉ​ദ്ഘാ​ട​നം വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണി കു​ന്ന​ത്ത് നി​ര്‍​വ​ഹി​ച്ചു. നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ജ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​ന്‍. ഉ​സ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, വാ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ടീം ​അം​ഗ​ങ്ങ​ളാ​യ ഒ.​പി. ജ​യ​ന, അ​ഷ്ജാ​ന്‍ സ​ണ്ണി, കെ.​സി. ബി​ജു, നീ​ര​ജ സു​രേ​ന്ദ​ന്‍, നി​മി​ഷ മോ​ന്‍​സി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി

മാ​ന​ന്ത​വാ​ടി: സ്വ​യം​തൊ​ഴി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വാ​യ്പ​യെ​ടു​ക്കു​ന്ന സം​രം​ഭ​ക​ര്‍​ക്ക് അ​വ​രു​ടെ സം​രം​ഭ​ക​ത്വം ഫ​ല​പ്രാ​പ്ത്തി​യി​ലെ​ത്തി​ക്കാ​ന്‍ നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലും കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​ലും മാ​ര്‍​ക്ക​റ്റിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​നേ​ജ്‌​മെ​ന്‍റ് വി​ഷ​യ​ത്തി​ലും പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​ന് ഒ​രു ദി​വ​സ​ത്തെ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ഉ​പ​ജി​ല്ലാ ഓ​ഫി​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ഷ​ണ​ല്‍ മൈ​നോ​രി​റ്റീ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ആ​ന്‍​ഡ് ഫി​നാ​ന്‍​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ (എ​ന്‍​എം​ഡി​എ​ഫ്‌​സി) സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മാ​ന​ന്ത​വാ​ടി വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. 

വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ പാ​ലം​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്ബി​സി​ഡി​സി മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ മാ​നേ​ജ​ര്‍ ക്ലീ​റ്റ​സ് ഡി​സി​ല്‍​വ, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് യു. ​ദീ​പ​ക്, വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ പി.​എ. ജോ​സ്, എ​ച്ച് ആ​ര്‍ മാ​നേ​ജ​ര്‍ റോ​ബി​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ​എ​സ്ബി​സി​ഡി​സി മാ​ന​ന്ത​വാ​ടി പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ്/​യൂ​ണി​റ്റ് മാ​നേ​ജ​ര്‍ പി.​എ​സ്. പ്ര​ശോ​ഭ്, മാ​ന​ന്ത​വാ​ടി അ​സി​സ്റ്റ​ന്‍റ് ഡി​സ്ട്രി​ക്ട് ഇ​ന്‍​ഡ​സ്ട്രീ​സ് ഓ​ഫി​സ​ര്‍ സി.​ജെ. ജെ​യ്ന്‍, വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ പാ​ലം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ ന​യി​ച്ചു.

District News

എ​ന്‍​എ​ഫ്പി​ഒ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും 24ന്

​പു​ല്‍​പ്പ​ള്ളി: മ​റു​നാ​ട​ന്‍ ക​ര്‍​ഷ​ക സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ല്‍ ഫാ​ര്‍​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ര്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ (എ​ന്‍​എ​ഫ്പി​ഒ)​ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും 24ന് ​മാ​ന​ന്ത​വാ​ടി അ​മ്പു​കു​ത്തി സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കും.

രാ​വി​ലെ എ​ട്ടി​ന് പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും. ക​ര്‍​ഷ​ക​ര്‍​ക്കാ​യി പ​ര​മ്പ​രാ​ഗ​ത ഓ​ണ​ക്ക​ളി​ക​ള്‍, ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍, സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര, ഓ​ണ​സ​ദ്യ തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അം​ഗ​ത്തി​ന് ഒ​ന്നാം സ​മ്മാ​ന​മാ​യി 25,000 രൂ​പ ന​ല്‍​കും. 15,000 രൂ​പ ര​ണ്ടാം സ​മ്മാ​ന​മാ​യും 10,000 രൂ​പ മൂ​ന്നാം സ​മ്മാ​ന​മാ​യും ന​ല്‍​കും. പ​രി​പാ​ടി​യി​ല്‍ ആ​ദ്യ​വ​സാ​നം​വ​രെ പ​ങ്കെ​ടു​ക്കു​ന്ന അ​ഞ്ച് ദ​മ്പ​തി​ക​ള്‍​ക്ക് 5,000 രൂ​പ വീ​തം വി​ല​വ​രു​ന്ന ഓ​ണ​ക്കോ​ടി​ക​ളും അ​ഞ്ച് ദ​മ്പ​തി​ക​ള്‍​ക്ക് 1,000 രൂ​പ വീ​ത​വും ന​ല്‍​കു​മെ​ന്നും ചെ​യ​ര്‍​മാ​ന്‍ ഫി​ലി​പ്പ് ജോ​ര്‍​ജ്, ക​ണ്‍​വീ​ന​ര്‍ എ​സ്.​എം. റ​സാ​ഖ്, ഭാ​ര​വാ​ഹി​ക​ളാ​യ വി.​എ​ല്‍. അ​ജ​യ്കു​മാ​ര്‍, തോ​മ​സ് മി​റ​ര്‍, പി.​കെ. ഷൈ​ജു, ഇ.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, കെ.​പി. ജോ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

District News

മു​ന്‍ എ​എ​സ്‌​ഐ​ക്ക് ഏ​ഴ് വ​ര്‍​ഷം ത​ട​വും പി​ഴ​യും

പു​ല്‍​പ്പ​ള്ളി: വി​ജി​ല​ന്‍​സ് വ​യ​നാ​ട് യൂ​ണി​റ്റ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കൈ​ക്കൂ​ലി​ക്കേ​സി​ല്‍ പ്ര​തി​ക്ക് ഏ​ഴ് വ​ര്‍​ഷം ത​ട​വും അ​ര ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

പു​ല്‍​പ്പ​ള്ളി സി​ഐ ഓ​ഫി​സി​ല്‍ എ​എ​സ്‌​ഐ​യാ​യി​രു​ന്ന അ​മ്പ​ല​വ​യ​ല്‍ സ്വ​ദേ​ശി റെ​ജി ജ​യിം​സി​നെ​യാ​ണ് ത​ല​ശേ​രി വി​ജി​ല​ന്‍​സ് കോ​ട​തി ജ​ഡ്ജ് കെ. ​രാ​മ​കൃ​ഷ്ണ​ന്‍ ശി​ക്ഷി​ച്ച​ത്. 2016ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

ഗൂ​ഡ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​ണ് വി​ജി​ല​ന്‍​സി​ന് പ​രാ​തി ന​ല്‍​കി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ ബ​ന്ധു പ്ര​തി​യാ​യി പു​ല്‍​പ്പ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി 30,000 രൂ​പ​യാ​ണ് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ആ​ദ്യ​ഗ​ഡു​വാ​യി പ​റ​ഞ്ഞു​റ​പ്പി​ച്ച തു​ക കൈ​പ്പ​റ്റു​ന്ന​തി​നി​ടെ​യാ​ണ് എ​എ​സ്‌​ഐ കു​ടു​ങ്ങി​യ​ത്. വി​ജി​ല​ന്‍​സി​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​ബി. അ​നൂ​പ് ഹാ​ജ​രാ​യി.

District News

പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

പു​ല്‍​പ്പ​ള്ളി: സാ​മൂ​ഹി​ക ക്ഷേ​മ പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പാ​ടി​ച്ചി​റ വി​ല്ലേ​ജ് ഓ​ഫി​സ് പ​ടി​ക്ക​ല്‍ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.

പെ​ന്‍​ഷ​ന്‍ വീ​ടു​ക​ളി​ല്‍ നേ​രി​ട്ട് എ​ത്തി​ക്കു​ന്ന രീ​തി തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ​രി​പാ​ടി. സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി. വി​ന്‍​സ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​സ്. ജ​നാ​ര്‍​ദ​ന​ന്‍, പി.​ടി. പ്ര​കാ​ശ്, സ​ണ്ണി ജോ​സ​ഫ്, കെ.​കെ. ഉ​ണ്ണി​ക്കു​ട്ട​ന്‍, ബി​നു ച​ങ്ങ​നാ​മ​ഠ​ത്തി​ല്‍, ജി​ഷ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​റേ സൗ​ക​ര്യ​മാ​കു​ന്നു

മാ​ന​ന്ത​വാ​ടി: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​റേ സൗ​ക​ര്യ​മാ​കു​ന്നു. ന​വ​കേ​ര​ള സ​ദ​സി​ല്‍ അ​നു​വ​ദി​ച്ച 1.60 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഉ​ത്ത​ര കൊ​റി​യ​യി​ല്‍​നി​ന്നു വാ​ങ്ങി​യ മെ​ഷീ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.
ഇ​ത് സ്ഥാ​പി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​വാ​ര​ത്തോ​ടെ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ പു​തി​യ ഡി​ജി​റ്റ​ല്‍ സം​വി​ധാ​നം സ​ഹാ​യി​ക്കും.

ഒ​രു മി​നി​റ്റു​ള്ളി​ല്‍ എ​ക്‌​സ്‌​റേ എ​ടു​ക്കാ​ന്‍ പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ഒ​രു സാ​ധി​ക്കും. ചി​കി​ത്സ​യ്ക്ക് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ള്‍​ക്ക് ഇ​ത് വ​ലി​യ ആ​ശ്വാ​സ​മാ​കും.

District News

ല​ഹ​രി​വി​രു​ദ്ധ പോ​സ്റ്റ​ർ ര​ച​നാ​ മ​ത്സ​രം 22ന്

​കോ​ഴി​ക്കോ​ട്: ‘ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ - ദി ​നാ​ർ​ക്കോ ഹ​ണ്ട്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റൂ​റ​ൽ ജി​ല്ല​യി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഹ​രി വി​രു​ദ്ധ പോ​സ്റ്റ​ർ ര​ച​നാ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

22ന് ​രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ വ​ട​ക​ര ബി​ഇ​എം ഹൈ​സ്കൂ​ളി​ലാ​ണ് മ​ത്സ​രം. മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ രാ​വി​ലെ പ​ത്തി​ന് മു​മ്പാ​യി എ​ത്ത​ണം. മ​ത്സ​ര​ത്തി​നാ​വ​ശ്യ​മാ​യ ചാ​ർ​ട്ടു​ക​ൾ സം​ഘാ​ട​ക​ർ ന​ൽ​കും. പോ​സ്റ്റ​ർ ര​ച​ന​യ്ക്ക് ആ​വ​ശ്യ​മാ​യ മ​റ്റ് സാ​മ​ഗ്രി​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ കൊ​ണ്ടു​വ​ര​ണം. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ത​ത് സ്കൂ​ളു​ക​ളി​ലേ​ക്ക് അ​യ​ച്ചു​ന​ൽ​കി​യ ഗൂ​ഗി​ൾ ഷീ​റ്റ് മു​ഖേ​ന പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 31ന് ​വ​ട​ക​ര ടൗ​ൺ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘സീ​നി​യ​ർ സി​റ്റി​സ​ൺ മീ​റ്റിം​ഗ് ആ​ൻ​ഡ് തൂ​ഫാ​ൻ കെ​യ​ർ ഡി​ക്ല​റേ​ഷ​ൻ’ പ​രി​പാ​ടി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. ഈ ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ല​ഹ​രി വി​രു​ദ്ധ പോ​സ്റ്റ​ർ ര​ച​നാ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ല​ഹ​രി​ക്കെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യം.

District News

കോഴിക്കോട് ഗവ. മെ​ഡി. കോ​ള​ജി​ന് അ​ത്യാധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ അ​ത്യാ​ധു​നി​ക​വ​ല്‍​ക്ക​രി​ക്കു​ന്ന​തി​നു​മാ​യി 5.13 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.
കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ എ​സ്എ​എ​സ് സി​ഐ (സ്പെ​ഷ​ല്‍ അ​സി​സ്റ്റ​ന്‍​സ് ടു ​സ്റ്റേ​റ്റ്സ് ഫോ​ര്‍ കാ​പി​റ്റ​ല്‍ ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ്) പ​ദ്ധ​തി​യി​ലൂ​ടെ അ​നു​വ​ദി​ച്ച അ​ഞ്ചു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ഫ​ണ്ടി​ല്‍ നി​ന്ന് 13 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന്യൂ​ക്ലി​യ​ര്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ല്‍ പു​തി​യ റേ​ഡി​യോ തെ​റാ​പ്പി സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നു​മാ​ണ് അ​നു​മ​തി.

ഹാ​ര്‍​ട്ട് ട്രാ​ന്‍​സ്പ്ലാ​ന്‍റ് ഐ​സി​യു​വും ഓ​പ്പ​റേ​റ്റിം​ഗ് മൈ​ക്രോ​സ്‌​കോ​പ്പും

എ​സ്എ എ​സ് സി​ഐ പ​ദ്ധ​തി പ്ര​കാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഹൃ​ദ്രോ​ഗ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​നും പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​നു​മാ​യാ​ണ് അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ​ഗ​ഡു​വാ​യ 3.3 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ ഇ​തി​ന​കം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ-​ടെ​ന്‍​ഡ​ര്‍ വ​ഴി സ​മ​യ​ബ​ന്ധി​ത​മാ​യി വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

ന്യൂ​ക്ലി​യ​ര്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ന് പു​തി​യ ഡി​ലേ ടാ​ങ്കു​ക​ള്‍

കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ഹൈ​ഡോ​സ് റേ​ഡി​യോ ഐ​സോ​ടോ​പ്പ് തെ​റാ​പ്പി സൗ​ക​ര്യ​മു​ള്ള ഏ​ക കേ​ന്ദ്ര​മാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന്യൂ​ക്ലി​യ​ര്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗം.
റേ​ഡി​യോ അ​യോ​ഡി​ന്‍ തെ​റാ​പ്പി സ്ഥി​ര​മാ​യി ന​ട​ന്നു വ​രു​ന്ന ഇ​വി​ടെ നി​ല​വി​ലു​ള്ള ഡി​ലേ ടാ​ങ്കി​ന് 30 വ​ര്‍​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ട്.
ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി 6000 ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ര​ണ്ടു പു​തി​യ ഡി​ലേ ടാ​ങ്കു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ​മ​ര്‍​പ്പി​ച്ച 13 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​നാ​ണ് ഭ​ര​ണാ​നു​മ​തി​യാ​യ​ത്.
ഈ ​തു​ക ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ഫ​ണ്ടി​ല്‍ നി​ന്ന് വി​നി​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​ക്കൊ​ണ്ട് ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി

District News

ക​ല്‍​പ്പ​റ്റ​യി​ല്‍ മൈ​ജി ഫ്യൂ​ച്ച​ര്‍ ഷോ​റൂം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: ക​ല്‍​പ്പ​റ്റ​യി​ല്‍ പു​തി​യ മൈ​ജി ഫ്യൂ​ച്ച​ര്‍ ഷോ​റൂം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഡി​ജി​റ്റ​ല്‍ ഗാ​ഡ്ജ​റ്റ്‌​സി​നൊ​പ്പം ഹോം ​ആ​ൻ​ഡ് കി​ച്ച​ണ്‍ അ​പ്ല​യ​ന്‍​സ​സും ല​ഭി​ക്കു​ന്ന ഈ ​ഫ്യൂ​ച്ച​ര്‍ ഷോ​റൂം പ്ര​ശ​സ്ത സി​നി​മാ​താ​രം മ​ഞ്ജു വാ​ര്യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ധു​നി​ക​ത​യും ഗു​ണ​മേ​ന്മ​യും ഒ​രു​മി​ക്കു​ന്ന ഈ ​ഫ്യൂ​ച്ച​ര്‍ ഷോ​റൂ​മി​ല്‍, ഏ​റ്റ​വും മി​ക​ച്ച ഓ​ഫ​റു​ക​ളും ഏ​റ്റ​വും വ​ലി​യ വി​ല​ക്കു​റ​വു​മാ​ണ് ഉ​പ​ഭോ​ക്താ​വി​നെ കാ​ത്തി​രി​ക്കു​ന്ന​ത്. ക​ല്‍​പ്പ​റ്റ മൈ​ജി ഷോ​റൂ​മി​ന് ല​ഭി​ച്ച മി​ക​ച്ച ജ​ന​പി​ന്തു​ണ​യാ​ണ് ഇ​ങ്ങ​നെ ഒ​രു ഫ്യൂ​ച്ച​ര്‍ ഷോ​റൂം തു​റ​ക്കാ​ന്‍ പ്ര​ചോ​ദ​ന​മാ​യ​ത്. ഉ​ദ്ഘാ​ട​ന​ത്തോ​ടൊ​പ്പം മൈ​ജി ഓ​ണം മാ​സ് ഓ​ണം സീ​സ​ണ്‍-​നാ​ലി​ന്‍റെ മൂ​ന്നാ​മ​ത്തെ ന​റു​ക്കെ​ടു​പ്പും ന​ട​ന്നു.

ഉ​ദ്ഘാ​ട​ന ദി​ന​ത്തി​ല്‍ ലാ​ഭം ഈ​ടാ​ക്കാ​തെ​യു​ള്ള വി​ല്‍​പ​ന​യാ​ണ് മൈ​ജി ക​ല്‍​പ്പ​റ്റ​യ്ക്ക് സ​മ്മാ​നി​ച്ച​ത്.

വ​മ്പ​ന്‍ ഉ​ദ്ഘാ​ട​ന ദി​ന ഓ​ഫ​റു​ക​ള്‍​ക്കൊ​പ്പം മൈ​ജി ഓ​ണം മാ​സ് ഓ​ണം സീ​സ​ണ്‍ നാ​ല് സ​മ്മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​വും ഷോ​റൂ​മി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്നു. ബ​മ്പ​ര്‍ സ​മ്മാ​നം ബി​എം​ഡ​ബ്‌​ള്യു കാ​ര്‍, ല​ക്കി ഡ്രോ​യി​ലൂ​ടെ 20 കാ​ര്‍, 25 സ്‌​കൂ​ട്ട​ര്‍, 1 ല​ക്ഷം രൂ​പ വീ​തം 100 പേ​ര്‍​ക്ക് കാ​ഷ് പ്രൈ​സ്, 50 പേ​ര്‍​ക്ക് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ട്രി​പ്പ് ഇ​തി​ന് പു​റ​മെ ഉ​റ​പ്പാ​യ സ്‌​ക്രാ​ച്ച് ആ​ൻ​ഡ് വി​ന്‍ സ​മ്മാ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 30 കോ​ടി രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളും ഡി​സ്‌​കൗ​ണ്ടു​ക​ളു​മാ​ണ് മൈ​ജി ഓ​ണം ഓ​ഫ​റി​ലൂ​ടെ ന​ല്‍​കു​ന്ന​ത്. റി​ല​യ​ന്‍​സ് പ​മ്പി​ന് സ​മീ​പം കൈ​നാ​ട്ടി ജം​ഗ്ഷ​നി​ലാ​ണ് ഷോ​റൂം.

District News

ലോ​ക കൊ​തു​ക് ദി​നാ​ച​ര​ണത്തിന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നിർവഹിച്ചു

നടുവണ്ണൂർ: ലോ​ക കൊ​തു​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വി.​ടി. സൂ​ര​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ന​ടു​വ​ണ്ണൂ​ര്‍ ഗ്രീ​ന്‍ പ​രൈ​സോ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ മു​ര​ളി അ​ധ്യ​ക്ഷ​യാ​യി. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റും ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​റു​മാ​യ ഡോ. ​വി.​പി. രാ​ജേ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജ, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സാ​ജി​റ അ​ന​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ​സ്‌​റ മാ​വോ​ളി, കൃ​ഷ്ണ​ദാ​സ് പീ​ഠ​ത്തി​ല്‍, എ.​പി ഷാ​ജി മാ​സ്റ്റ​ര്‍, മു​ഹ​മ്മ​ദ​ലി ചാ​ത്തോ​ത്ത്, സൗ​ദ, ദി​ല്‍​ഷ മ​ക്കാ​ട്ട്, ന​ടു​വ​ണ്ണൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സി.​എം. ചി​ത്ര മു​കു​ന്ദ​ന്‍, ഉ​ള്ളി​യേ​രി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജോ​ര്‍​ജ് വി​ന്‍​സ​ന്‍റ്, ജി​ല്ലാ വെ​ക്ട​ര്‍ ബോ​ണ്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ കെ.​പി. റി​യാ​സ്, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ഡോ. ​എ​ല്‍. ഭ​വി​ല, ഉ​ള്ളി​യേ​രി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​രേ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ശ-​കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ്, സോ​ണ​ല്‍ എ​ന്‍റ​മോ​ള​ജി യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍റ​മോ​ള​ജി പ്ര​ദ​ര്‍​ശ​നം, ആ​ശ​മാ​രു​ടെ ല​ഘു​നാ​ട​കം, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പോ​സ്റ്റ​ര്‍ ര​ച​ന മ​ത്സ​രം, പ്ര​ശ്‌​നോ​ത്ത​രി എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

District News

മാ​ടാ​മ്പു​റം വ​ള​വി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം; റ​മ്പി​ൾ സ്ട്രി​പ്പി​ല്ലാ​ത്ത​ത് തി​രി​ച്ച​ടി

മു​ക്കം: ന​വീ​ക​ര​ണ ശേ​ഷം അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ എ​ട​വ​ണ്ണ - കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. ​നോ​ർ​ത്ത് കാ​ര​ശേ​രി മാ​ടാ​മ്പു​റം വ​ള​വി​ൽ നാ​ല് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് അ​പ​ക​ടം. ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ൾ, ഒ​രു കാ​ർ, ഒ​രു മി​നി ഗു​ഡ്സ് ഓ​ട്ടോ എ​ന്നി​വ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​ക്ക​ത്തു നി​ന്ന് അ​രീ​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ര​ണ്ട് വാ​ഹ​ന​ങ്ങ​ളും അ​രീ​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് മു​ക്ക​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​മാ​ണ് ​പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ നാ​ലു​പേ​രെ​യും ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മു​ക്ക​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത​യി​ൽ കു​റ​ച്ചു സ​മ​യം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്നും മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്ഥാ​പി​ക്കു​ക​യും റോ​ഡ് അ​റ്റ​കു​റ്റ​പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി മാ​ഞ്ഞ് പോ​വു​ക​യും ചെ​യ്ത റ​മ്പി​ൾ സ്ട്രി​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.​

ഒ​രു വ​ർ​ഷ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ നാ​ന്നൂ​റി​ല​ധി​കം അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ടാ​മ്പു​റം വ​ള​വി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി റ​മ്പി​ൾ​സ്ട്രി​പ്പു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ൽ കാ​ര്യ​മാ​യ അ​പ​ക​ട​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ സം​സ്ഥാ​ന പാ​ത പൊ​ളി​യു​ക​യും സി.​കെ. കാ​സിം എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ക​യും ചെ​യ്ത​ങ്കി​ലും ഇ​വി​ടെ മാ​ഞ്ഞു പോ​യ റ​മ്പി​ൾ​സ്ട്രി​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.

District News

മു​തു​കാ​ട് സീ​ത​പ്പാ​റ​യി​ൽ 200 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി

പെ​രു​വ​ണ്ണാ​മൂ​ഴി: ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സും ബാ​ലു​ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സും സം​യു​ക്ത​മാ​യി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് സീ​ത​പ്പാ​റ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 200 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി.

മു​തു​കാ​ട് അം​ബേ​ദ്ക​ർ ഊ​രി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് വാ​ഷ് ക​ണ്ടെ​ത്തി​യ​ത്. 100 ലി​റ്റ​ർ വീ​തം ശേ​ഷി​യു​ള്ള ര​ണ്ട് പ്ലാ​സ്റ്റി​ക് ബാ​ര​ലു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു വാ​ഷ്. ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ബാ​ലു​ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വാ​ഷ് ക​ണ്ടെ​ത്തി​യ​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സു​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നൂ​പ് കു​മാ​ർ, എ​സ്.​ജെ. ലി​നീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ വി​നു​രാ​ജ്, പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലെ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സ​ജു, ബി.​എ​ഫ്.​എ. ബാ​ല​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് തു​ട​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

District News

ഭട്ട് റോഡിൽ മീ​ന്‍ ലോ​റി മ​റി​ഞ്ഞു

കോ​ഴി​ക്കോ​ട്: പു​തി​യാ​പ്പ തീ​ര​ദേ​ശ പാ​ത​യി​ലെ ഭ​ട്ട് റോ​ഡി​ല്‍ ഗ​വ. ആ​യു​ര്‍​വേ​ദ കോ​ള​ജി​ന് സ​മീ​പം മീ​ന്‍ ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം.

ഡ്രൈ​വ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ക​ണ്ണൂ​ര്‍ പ​ഴ​യ​ങ്ങാ​ടി​യി​ലേ​ക്ക് ഐ​സ് ക​യ​റ്റാ​ന്‍ പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ഡി​വൈ​ഡ​റി​ല്‍ ത​ട്ടി​യാ​ണ് ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മീ​ന്‍ പെ​ട്ടി​ക​ളും ഐ​സു​ക​ളും റോ​ഡി​ലേ​ക്ക് ചി​ത​റി​വീ​ണു.
ഉ​ട​ന്‍​ത​ന്നെ നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും പൊ​ലി​സും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.

District News

ഓ​ണം 2026: ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്, ഡി​ടി​പി​സി കോ​ഴി​ക്കോ​ട്, കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 22 മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

24ന് ​വൈ​കീ​ട്ട് ആ​റി​ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ പ്ര​ധാ​ന വേ​ദി​യി​ല്‍ മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. കൃ​ഷി വ​കു​പ്പ് മ​ന്ത്രി ടി. ​സി​ദ്ദീ​ഖ് മു​ഖ്യാ​തി​ഥി​യാ​കും. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ കോ​ഴി​ക്കോ​ട് ബീ​ച്ച് (ഓ​ഗ​സ്റ്റ് 24-30), ടൗ​ണ്‍ ഹാ​ള്‍ (ഓ​ഗ​സ്റ്റ് 25-29), ബ​ട്ട് റോ​ഡ് (ഓ​ഗ​സ്റ്റ് 25-29), മാ​നാ​ഞ്ചി​റ (ഓ​ഗ​സ്റ്റ് 25-27) കു​റ്റി​ച്ചി​റ (ഓ​ഗ​സ്റ്റ് 25-27), ത​ളി (ഓ​ഗ​സ്റ്റ് 25-27) എ​ന്നീ കേ​ന്ദ്ര​ങ്ങ​ളാ​ണ് വേ​ദി​യാ​വു​ക. ന​ഗ​ര​ത്തി​ന് പു​റ​ത്ത് 25ന് ​കോ​ര​പ്പു​ഴ​യി​ല്‍ ജ​ലോ​ത്സ​വം, 26ന് ​അ​ക​ലാ​പ്പു​ഴ, 27ന് ​കാ​പ്പാ​ട്, 29ന് ​ഉ​ള്ളൂ​ര്‍ ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​യാ​ക്കിം​ഗ് ഫെ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളും ന​ട​ക്കും. ഓ​ണാ​ഘോ​ഷ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര 23ന് ​വൈ​കീ​ട്ട് മൂ​ന്നി​ന് കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ച് മു​ത​ല്‍ ഫ്രീ​ഡം സ്‌​ക്വ​യ​ര്‍ വ​രെ ന​ട​ക്കും.

ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള "ത​ദ്ദേ​ശ പൂ​ക്ക​ള മ​ത്സ​രം 2026' ആ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. പ​ഞ്ചാ​യ​ത്തു​ക​ള്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍, മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വ​യു​ടെ 11 ക്ല​സ്റ്റ​റു​ക​ളി​ലാ​യി 91 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും അ​വ​രു​ടെ ആ​സ്ഥാ​ന​ത്താ​ണ് പൂ​ക്ക​ള​ങ്ങ​ള്‍ ഒ​രു​ക്കു​ക. മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് ന​ല്‍​കു​ന്ന​ത്. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍​ക്ക് യ​ഥാ​ക്ര​മം ഒ​രു ല​ക്ഷം രൂ​പ, 50000 രൂ​പ, 25000 രൂ​പ എ​ന്നി​ങ്ങ​നെ ക്യാ​ഷ് പ്രൈ​സും ട്രോ​ഫി​യും സ​മ്മാ​നി​ക്കും. വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ല്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തു​ന്ന ടീ​മു​ക​ള്‍​ക്ക് പ്ര​ത്യേ​ക ട്രോ​ഫി​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കും.

ജി​ല്ല​യു​ടെ സാം​സ്‌​കാ​രി​ക ത​നി​മ​യും ക​ലാ​പെ​രു​മ​യു​മെ​ല്ലാം കോ​ര്‍​ത്തി​ണ​ക്കി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. പ്ര​ധാ​ന വേ​ദി​യാ​യ കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ 24ന് ​തൈ​ക്കൂ​ടം ബാ​ന്‍​ഡി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി അ​ര​ങ്ങേ​റും. 25ന് ​ന​ര്‍​ത്ത​കി​യും ന​ടി​യു​മാ​യ ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി​യും സം​ഘ​വും ഒ​രു​ക്കു​ന്ന നൃ​ത്ത​പ​രി​പാ​ടി, ഹ​രീ​ഷ് ക​ണാ​ര​നും നി​ര്‍​മ​ല്‍ പാ​ലാ​ഴി​യും അ​വ​ത​രി​പ്പി​ക്കു​ന്ന കോ​മ​ഡി ഷോ, 26​ന് ന​രേ​ഷ് അ​യ്യ​രു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും സം​ഗീ​ത പ​രി​പാ​ടി, ധ്വ​നി​ത​രം​ഗ് കൊ​ച്ചി​യു​ടെ ഡാ​ന്‍​സ് പ്രോ​ഗ്രാം, 27ന് ​ഹ​രി​ശ​ങ്ക​ര്‍ ആ​ന്‍​ഡ് പാ​ര്‍​ട്ടി​യു​ടെ ഗാ​ന​മേ​ള, ബി​ജു​ല ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ച്ചി​പ്പു​ടി എ​ന്നി​വ അ​ര​ങ്ങു​ണ​ര്‍​ത്തും. 28ന് ​കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ സാം​സ്‌​കാ​രി​ക വി​നി​മ​യ കേ​ന്ദ്ര​മാ​യ ഭാ​ര​ത് ഭ​വ​നും സൗ​ത്ത് സോ​ണ്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റും ചേ​ര്‍​ന്നൊ​രു​ക്കു​ന്ന പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ന്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ള്‍, ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ലാ​രൂ​പ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യു​ള്ള 'ഇ​ന്ത്യ​ന്‍ വ​സ​ന്തോ​ത്സ​വം 2026' പ​രി​പാ​ടി അ​ര​ങ്ങേ​റും. തു​ട​ര്‍​ന്ന് ഷ​ഹ​ബാ​സ് അ​മ​ന്‍റെ ഗ​സ​ല്‍ നൈ​റ്റും ഉ​ണ്ടാ​കും. 29ന് ​മ​ധു ബാ​ല​കൃ​ഷ്ണ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും സൗ​ഷ്ഠ​വ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​പ​രി​പാ​ടി​യും അ​ര​ങ്ങേ​റും.
30ന് ​സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് സ്റ്റീ​ഫ​ന്‍ ദേ​വ​സി​യു​ടെ സം​ഗീ​ത​പ​രി​പാ​ടി​യു​ണ്ടാ​കും.

25 മു​ത​ല്‍ 29 വ​രെ ഭ​ട്ട് റോ​ഡ് ബീ​ച്ചി​ല്‍ സൂ​ഫി ഡാ​ന്‍​സ്, ഗാ​ന​മേ​ള, നൃ​ത്ത​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും ടൗ​ണ്‍ ഹാ​ളി​ല്‍ നാ​ട​ക​വും അ​ര​ങ്ങേ​റും. 25 മു​ത​ല്‍ 27 വ​രെ മാ​നാ​ഞ്ചി​റ​യി​ല്‍ നാ​ട​ന്‍ ക​ല​ക​ള്‍, കു​റ്റി​ച്ചി​റ​യി​ല്‍ ഗ​സ​ല്‍, കോ​ല്‍​ക്ക​ളി, വ​നി​താ ഗാ​ന​മേ​ള, ത​ളി​യി​ല്‍ ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍​സ്, മ്യൂ​സി​ക് എ​ന്നി​വ​യും വേ​ദി​യു​ണ​ര്‍​ത്തും. വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പ് അ​നു​വ​ദി​ച്ച 40 ല​ക്ഷം രൂ​പ​ക്ക് പു​റ​മെ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ അ​ഡ്വ. കെ. ​ജ​യ​ന്ത്, അ​ഡ്വ. ഫൈ​സ​ല്‍ ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, ടൂ​റി​സം വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ്ര​ദീ​പ് ച​ന്ദ്ര​ന്‍, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ര്‍ അ​ഡ്വ. നി​യാ​സ്, ഫൈ​നാ​ന്‍​സ് ക​ണ്‍​വീ​ന​ര്‍ സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഓ​ണ​ച്ച​ന്ത​ക​ള്‍ സം​ഘ​ടി​പ്പി​ക്കും

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ഷീ​ര വി​ക​സ​ന വ​കു​പ്പും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക്ഷീ​ര സം​ഘ​ങ്ങ​ളും ചേ​ര്‍​ന്ന് 21, 22 തീ​യ​തി​ക​ളി​ല്‍ വി​വി​ധ ക്ഷീ​ര സം​ഘ​ങ്ങ​ളി​ല്‍ ഓ​ണ​ച്ച​ന്ത​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ച്ച പാ​ലും പാ​ലു​ല്‍​പ​ന്ന​ങ്ങ​ളും മ​റ്റു ജൈ​വ കാ​ര്‍​ഷി​ക ഉ​ല്‍​പ​ന്ന​ങ്ങ​ളും കോ​ഴി​മു​ട്ട​യും പ​ച്ച​ക്ക​റി​ക​ളു​മെ​ല്ലാം ച​ന്ത​ക​ളി​ല്‍ ല​ഭ്യ​മാ​ക്കും. ജൈ​വ പ​ച്ച​ക്ക​റി​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് വി​പ​ണി ല​ഭ്യ​മാ​ക്കു​ക​യും ഓ​ണാ​ഘോ​ഷ​ത്തി​ന് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മി​ക​ച്ച ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക​യു​മാ​ണ് ഓ​ണ​ച്ച​ന്ത​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഹ​രി​ത സ​ന്ദേ​ശ ​യാ​ത്ര​ക്ക് തു​ട​ക്കം

ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ ഹ​രി​ത​ച​ട്ടം പാ​ലി​ച്ച് ന​ട​ത്തു​ന്ന​തി​നു​ള്ള സ​ന്ദേ​ശ​വു​മാ​യി ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന "മാ​വേ​ലി വൃ​ത്തി​യു​ടെ ച​ക്ര​വ​ര്‍​ത്തി' ഹ​രി​ത സ​ന്ദേ​ശ യാ​ത്ര​ക്ക് തു​ട​ക്ക​മാ​യി.

ന​ടു​വ​ണ്ണൂ​ര്‍ ഗ്രീ​ന്‍ പ​രാ​സി​യോ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി.​ടി. സൂ​ര​ജ് എം​എ​ല്‍​എ ഫ്‌​ളാ​ഗ് ഓ​ഫ് നി​ര്‍​വ​ഹി​ച്ചു. ന​ടു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ മു​ര​ളി, വാ​ര്‍​ഡ് അം​ഗം സി.​പി. ഷാ​ജി, ശു​ചി​ത്വ മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് കോ​ഓ​ഡി​നേ​റ്റ​ര്‍ സി.​കെ. സ​രി​ത്ത്, ജി​ല്ലാ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ കെ.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മൂ​ന്ന് ദി​വ​സം നീ​ളു​ന്ന സ​ന്ദേ​ശ യാ​ത്ര ജി​ല്ല​യി​ലെ കോ​ള​ജു​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, ഓ​ണം വി​പ​ണ​ന മേ​ള​ക​ള്‍ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളും ഹ​രി​ത​ച​ട്ട​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും യാ​ത്ര​യി​ലൂ​ടെ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കും. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക, പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന വ​സ്തു​ക്ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് സ്റ്റീ​ല്‍ പാ​ത്ര​ങ്ങ​ളും ഗ്ലാ​സു​ക​ളും ഉ​പ​യോ​ഗി​ക്കു​ക, ആ​ഘോ​ഷ വേ​ദി​ക​ളി​ല്‍ മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​ന് ശാ​സ്ത്രീ​യ സം​വി​ധാ​നം ഒ​രു​ക്കു​ക തു​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ളാ​ണ് യാ​ത്ര​യി​ലൂ​ടെ ന​ല്‍​കു​ന്ന​ത്.

പൂ​ക്ക​ള മ​ത്സ​രം: പ്ര​മോ​ഷ​ന്‍ തീം ​ ബാ​ന​ര്‍ പ്ര​കാ​ശ​നം

കോ​ഴി​ക്കോ​ട് ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ത​ദ്ദേ​ശ പൂ​ക്ക​ള മ​ത്സ​ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍ തീം ​ബാ​ന​ര്‍ ജി​ല്ലാ​ത​ല ടീം ​ലീ​ഡ​ര്‍​മാ​രു​ടെ യോ​ഗ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ മാ​ള​വി​ക ജി. ​നാ​യ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു.​

കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗം അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ മാ​ള​വി​ക ജി. ​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​ന്‍.​കെ. ഹ​രീ​ഷ് അ​ധ്യ​ക്ഷ​നാ​യി. പൂ​ക്ക​ള മ​ത്സ​രം സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ യു.​വി. ദി​നേ​ശ് മ​ണി മ​ത്സ​ര​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ അ​നി​ല്‍​കു​മാ​ര്‍ നൊ​ച്ചി​യി​ല്‍, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് വ​നി​ത എം​പ​വ​ര്‍​മ​ന്‍റ് ഓ​ഫീ​സ​ര്‍ കെ. ​ര​ജി​ത, ഡി​ടി​പി​സി പ്ര​തി​നി​ധി നി​ഖി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

 

District News

ഓ​ണ​സ​ദ്യ​യൊ​രു​ക്കി ഹോ​ട്ട​ലു​ക​ള്‍; വി​ള​മ്പു​ന്ന​ത് 31 വി​ഭ​വ​ങ്ങ​ള്‍ വ​രെ

കോ​ഴി​ക്കോ​ട്: ഓ​ണ​സ​ദ്യ​യി​ല്ലാ​തെ മ​ല​യാ​ളി​ക്ക് എ​ന്ത് ഓ​ണാ​ഘോ​ഷം. മു​മ്പ് വീ​ട്ടി​ല്‍ ത​ന്നെ സ​ദ്യ​വ​ട്ട​ങ്ങ​ളൊ​രു​ക്കി ഓ​ണ​മാ​ഘോ​ഷി​ച്ചി​രു​ന്ന മ​ല​യാ​ളി​ക​ള്‍ ഇ​ന്ന് ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്ന് സ​ദ്യ പാ​ഴ്‌​സ​ലാ​യി വാ​ങ്ങി ക​ഴി​ച്ചു തു​ട​ങ്ങി.

പ​ണം കൊ​ടു​ത്താ​ലും കു​ഴ​പ്പ​മി​ല്ല മ​റ്റ് ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ടെ​ന്‍​ഷ​നി​ല്ലാ​തെ പ​ങ്കെ​ടു​ക്കാ​മെ​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ഒ​ട്ടു​മി​ക്ക പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ലും ഓ​ണ​സ​ദ്യ​യ്ക്കു​ള്ള പ്രീ​ഓ​ഡ​ര്‍ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. 15 മു​ത​ല്‍ 30 വി​ഭ​വ​ങ്ങ​ള്‍ അ​ട​ങ്ങി​യ വ​ള്ളു​വ​നാ​ട​ന്‍ സ​ദ്യ വ​രെ ത​യ്യാ​റാ​ക്കി​യാ​ണ് ഹോ​ട്ട​ലു​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​ത്. വി​ഭ​വ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ന് അ​നു​സ​രി​ച്ച് വി​ല​യി​ലും വ്യ​ത്യാ​സ​മു​ണ്ട്. 300 രൂ​പ മു​ത​ല്‍ 570 രൂ​പ വ​രെ ഈ​ടാ​ക്കു​ന്ന ഹോ​ട്ട​ലു​ക​ളു​ണ്ട്. അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന ഫാ​മി​ലി പാ​ക്കി​ന് 1500 രൂ​പ മു​ത​ല്‍ 2700 രൂ​പ വ​രെ​യാ​ണ് വി​ല.
പാ​ഴ്‌​സ​ല്‍ ന​ല്‍​കു​ന്ന​തി​ന് ചെ​ല​വ് വ​ര്‍​ധി​ച്ച​താ​യും അ​തി​നാ​ല്‍ മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലേ​തു പോ​ലെ ഓ​ണ​സ​ദ്യ ഇ​ക്കു​റി പാ​ഴ്‌​സ​ലാ​യി ന​ല്‍​കു​ന്നി​ല്ലെ​ന്നും ന​ഗ​ര​ത്തി​ലെ ചി​ല ഹോ​ട്ട​ലു​ട​മ​ക​ള്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പാ​ഴ്‌​സ​ലൊ​ഴി​വാ​ക്കി ഹോ​ട്ട​ലി​ല്‍ നേ​രി​ട്ടെ​ത്തി സ​ദ്യ ക​ഴി​ക്കു​ന്ന​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ഇ​വ​ര്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​നു​ള്ള സീ​റ്റ് ബു​ക്കിം​ഗും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​ദ്യ​യൊ​രു​ക്കാ​നു​ള്ള സാ​ധ​ന​ങ്ങ​ള്‍​ക്ക് വി​ല വ​ര്‍​ധ​ന​വു​ണ്ടാ​യെ​ങ്കി​ലും സ​ദ്യ​യ്ക്ക് ആ​നു​പാ​തി​ക​മാ​യി വി​ല വ​ര്‍​ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ള്‍ പ​റ​ഞ്ഞു. മി​ക​ച്ച ഗു​ണ​മേ​ന്മ​യി​ലാ​ണ് എ​ല്ലാ ഐ​റ്റ​വും ന​ല്‍​കു​ന്ന​തെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ദ്യ ഒ​രു​ക്കാ​ന്‍ ചെ​ല​വേ​റി

ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി സ​ദ്യ​യ്ക്ക് ചെ​ല​വേ​റു​മെ​ന്നാ​ണ് ഹോ​ട്ട​ലു​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്. പാ​ച​ക​വാ​ത​കം മു​ത​ല്‍ സ​ദ്യ​യൊ​രു​ക്കാ​നു​ള്ള പ​ച്ച​ക്ക​റി​ക​ള്‍​ക്ക് വ​രെ വി​ല വ​ള​രെ​യ​ധി​കം വ​ര്‍​ധി​ച്ചു. പാ​യ​സ​ത്തി​ലെ പ്ര​ധാ​ന ചേ​രു​വ​യാ​യ പ​ഞ്ച​സാ​ര​യ്ക്ക് കി​ലോ​യ്ക്ക് 10 രൂ​പ​യോ​ള​മാ​ണ് വ​ര്‍​ധി​ച്ച​ത്. അ​രി വി​ല​യി​ലും പ​ത്ത് രൂ​പ​യോ​ളം വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. സ​ദ്യ വി​ള​മ്പു​ന്ന ഇ​ല​യ്ക്കും ഇ​ര​ട്ടി വി​ല​യാ​യി. സ​വാ​ള, കാ​ര​റ്റ് തു​ട​ങ്ങി​യ​വ​യ്ക്ക് വി​ല ക​ത്തി​ക്ക​യ​റി. ഇ​തെ​ല്ലാം സ​ദ്യ ത​യ്യാ​റാ​ക്കാ​നു​ള്ള ചെ​ല​വി​നെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

ഈ ​വ​ര്‍​ഷം സ​ദ്യ​യ്ക്കു​ള്ള പ്രീ​ബു​ക്കിം​ഗ് കു​റ​ഞ്ഞി​ട്ടു​ണ്ട്. സ്ഥാ​പ​ന​ങ്ങ​ളും സ്‌​കൂ​ളു​ക​ളും മ​റ്റും വാ​ങ്ങു​ന്ന സ​ദ്യ​യു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ കു​റ​ച്ചി​ട്ടു​ണ്ട്. ചു​രു​ങ്ങി​യ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് സ​ദ്യ ന​ല്‍​കു​ക​യാ​ണ് അ​വ​ര്‍. യു​ദ്ധ​വും വി​ല​ക്ക​യ​റ്റ​വു​മാ​ണ് കാ​ര​ണം. മി​ക​ച്ച ഗു​ണ​മേ​ന്മ​യി​ല്‍ സ​ദ്യ​യൊ​രു​ക്കി ന​ല്‍​കു​മ്പോ​ള്‍ വ​ലി​യ തു​ക ചെ​ല​വ് വ​രും, കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റെ​സ്‌​റ്റൊ​റന്‍റ് അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ടി.​വി. സാ​ദി​ഖ് പ​റ​ഞ്ഞു.

തി​ര​ക്കേ​റി​യ തി​രു​വോ​ണ ദി​വ​സം ഹോ​ട്ട​ലു​ക​ളി​ലും കാ​റ്റ​റിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലും നേ​രി​ട്ടെ​ത്തി ഓ​ണ​സ​ദ്യ വാ​ങ്ങു​ന്ന രീ​തി​യാ​ണു​ള്ള​ത്. അ​തേ​സ​മ​യം, മ​റ്റ് ദി​വ​സ​ങ്ങ​ളി​ല്‍ ഹോം ​ഡെ​ലി​വ​റി​യു​ണ്ടാ​കു​മെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ള്‍ അ​റി​യി​ച്ചു.

District News

ഇവിടെ ഓ​ണ​ത്തി​ന് മാ​ത്ര​മ​ല്ല, പൂ​ക്ക​ളം @365


ബാ​ലു​ശേ​രി: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ത്തം മു​ത​ൽ പ​ത്ത് ദി​വ​സം പൂ​ക്ക​ള​മി​ടു​ന്ന പ​തി​വാ​ണ് മ​ല​യാ​ളി​ക​ൾ​ക്കു​ള്ള​ത്. എ​ന്നാ​ൽ ഇ​തി​ൽ നി​ന്ന് വ്യ​ത്യ​സ്ഥ​മാ​യി വ​ർ​ഷ​ത്തി​ൽ 365 ദി​വ​സ​വും പൂ​ക്ക​ള​മി​ടു​ന്ന ഇ​ല്ലം ഇ​വി​ടെ​യു​ണ്ട്. ന​ടു​വ​ണ്ണൂ​രി​ലെ ന​ന്ദാ​ന​ശേ​രി ഇ​ല്ല​ത്താ​ണ് എ​ല്ലാ ദി​വ​സ​വും പൂ​ക്ക​ളി​ടു​ന്ന​ത്.

ദി​വ​സ​വും തൊ​ടി​യി​ൽ​നി​ന്ന് കി​ട്ടു​ന്ന നാ​ട​ൻ​പൂ​ക്ക​ളു​പ​യോ​ഗി​ച്ചാ​ണ് ഇ​വി​ടെ പൂ​ക്ക​ള​മൊ​രു​ക്കു​ന്ന​ത്. ത​ല​മു​റ​ക​ളാ​യി ഇ​ല്ല​ത്തെ ഭ​ഗ​വ​തി​ക്ക് മു​ന്നി​ൽ പൂ​ക്ക​ളി​ടു​ന്ന പ​തി​വ് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ് ഈ ​കു​ടും​ബം.

രാ​വി​ലെ പൂ​ക്ക​ളം തീ​ർ​ത്ത​തി​നു​ശേ​ഷ​മാ​ണ് ഇ​വി​ടെ മ​റ്റു ദി​ന​ച​ര്യ​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി കു​ടും​ബ​ത്തി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ് പൂ​ക്ക​ള​മി​ടു​ന്ന​ത്. ആ​ദ്യം ഭ​ഗ​വ​തി​ക്ക് മു​ന്നി​ൽ മാ​ത്ര​മാ​യി​രു​ന്നു പൂ​ക്ക​ളം തീ​ർ​ത്തി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ വീ​ട്ടു​മു​റ്റ​ത്തും പൂ​ക്ക​ള​മി​ടാ​റു​ണ്ട്.

സാ​ധാ​ര​ണ​യാ​യി ദ​ശ​പു​ഷ്പ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ക. ദ​ശ​പു​ഷ്പ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത സ​മ​യ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന പൂ​ക്ക​ൾ വ​ച്ച് പൂ​ക്ക​ളം തീ​ർ​ക്കും. ചി​ല ദി​വ​സ​ങ്ങ​ളി​ൽ പ​ത്തി​നം പൂ​ക്ക​ൾ വ​രെ ഇ​ല്ല​ത്തെ മു​റ്റ​ത്ത് സ്ഥാ​നം പി​ടി​ക്കാ​റു​ണ്ട്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​റ​ച്ചു​കൂ​ടി വ​ലി​യ പൂ​ക്ക​ള​മാ​ണ് ഇ​ല്ല​ത്ത് ഇ​ടാ​റു​ള്ള​ത്. അ​തി​നാ​യി പൂ​ക്ക​ൾ ക​ട​ക​ളി​ൽ നി​ന്ന് വാ​ങ്ങാ​റു​മു​ണ്ട്. പൂ​ക്ക​ള​മി​ടു​ന്ന​ത് പ​തി​വാ​ണെ​ങ്കി​ലും ഓ​ണാ​ഘോ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ഇ​ല്ല​ത്തു​ള്ള​വ​ർ.

 

District News

കാ​ഴ്ച​ക്കു​ല​ക​ളും ദീ​പ​ക്കാ​ഴ്ച​ക​ളു​ം; ആവേശമായി എ​ട​പ്പാ​ള്‍ പൂ​രാ​ട​വാ​ണി​ഭം

എ​ട​പ്പാ​ള്‍: കേ​ര​ള​ത്തി​ല്‍ എ​ട​പ്പാ​ളി​ന് മാ​ത്രം സ്വ​ന്ത​മാ​യ പൂ​രാ​ട വാ​ണി​ഭ​ത്തി​ന് കാ​ഴ്ച​ക്കു​ല​ക​ളും ദീ​പ​ക്കാ​ഴ്ച​ക​ളു​മാ​യി വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം. പ്രാ​ദേ​ശി​ക ത​നി​മ​യും ജ​ന​പ​ങ്കാ​ളി​ത്ത​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ എ​ട​പ്പാ​ള്‍ പൂ​രാ​ട​വാ​ണി​ഭം 25 വ​രെ നീ​ണ്ടു​നി​ല്‍​ക്കും.

എ​ട​പ്പാ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, വ്യാ​പാ​രി​ക​ള്‍, വി​വി​ധ ക്ല​ബ്ബു​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ത്തം ദി​ന​ത്തി​ല്‍ ആ​രം​ഭി​ച്ച വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ള്‍ ഉ​ത്രാ​ട ദി​നം വ​രെ​യാ​ണ്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ലൊ​രു​ക്കി​യ കൂ​റ്റ​ന്‍ പൂ​ക്ക​ള​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തി​രി​തെ​ളി​ഞ്ഞ​ത്.

ആ​ദ്യ​കാ​ല​ത്തെ ബാ​ര്‍​ട്ട​ര്‍ സ​മ്പ്ര​ദാ​യ​ത്തി​ല്‍ നി​ന്ന് മാ​റി​യെ​ങ്കി​ലും പാ​ര​മ്പ​ര്യ ക​ര്‍​ഷ​ക വി​ഭ​വ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് പൂ​രാ​ട​വാ​ണി​ഭ​ത്തി​ന്റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. കാ​ഴ്ച​ക്കു​ല​ക​ളു​ടെ ലേ​ല​മാ​ണ് മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക ദി​നാ​ച​ര​ണം, ക​ലാ​പ​രി​പാ​ടി​ക​ള്‍, പൂ​ക്ക​ള​മ​ത്സ​രം, ദീ​പാ​ല​ങ്കാ​രം, ഓ​ണ​ച​ന്ത, വ​ര്‍​ണ്ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര എ​ന്നി​വ ന​ട​ക്കും.

പൂ​രാ​ട ദി​ന​ത്തി​ല്‍ സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം, ക​ള​രി​പ്പ​യ​റ്റ്, ഹാ​സ്യ​സ​ഭ, ഗാ​ന​മേ​ള എ​ന്നി​വ​യും പ​ര​സ്യ ക​ലാ​വേ​ദി ഒ​രു​ക്കു​ന്ന കൂ​റ്റ​ന്‍ കാ​ഴ്ച​ക്കു​ല​യും തു​മ്പി​യും പൂ​വ​ട്ടി​യും വേ​ദി​യി​ല്‍ വി​സ്മ​യ​മൊ​രു​ക്കും.

സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി അ​ഡ്വ. ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​എ​സ്. ജോ​യ് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി, പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. ആ​ര്‍. ഗാ​യ​ത്രി, എ​ട​പ്പാ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. സി​ന്ധു തു​ട​ങ്ങി​യ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും. പ​ഴ​മ​യു​ടെ ഓ​ര്‍​മ പു​തു​ക്കി 25-ന് ​ഓ​ണ​ച​ന്ത​യോ​ടെ​യാ​ണ് വാ​ണി​ഭം സ​മാ​പി​ക്കു​ക.

District News

ഓ​ണ​ച്ച​ന്ത തു​ട​ങ്ങി

​ട​ക്ക​ര: വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ മോ​ഡ​ല്‍ സി​ഡി​എ​സ് ഓ​ണ​ച​ന്ത​യ്ക്ക് തു​ട​ക്കം. ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ച​ന്ത ആ​റ് ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കും. വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് റം​ല​ത്ത് നെ​യ്ത​ക്കോ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ്് എ​ലി​സ​ബ​ത്ത് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ്് ഉ​ഷ മേ​ല്‍​മ​റ്റം ആ​ദ്യവി​ല്‍​പ​ന നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ സ​ക്കീ​ന അ​ഷ​റ​ഫ്, കൃ​ഷി ഓ​ഫീ​സ​ര്‍ നി​ഥി​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ബ്ബാ​സ്, മു​ഹ​മ്മ​ദ് ആ​ല​ങ്ങാ​ട​ന്‍, ഫൗ​സി​യ മാ​ങ്കാ​യി, ഗോ​പി, ശ്രു​തി, പ്ര​സീ​ന ഷാ​ഹി​മ, അ​ന്ന​മ്മ, സി​ഡി​എ​സ് അം​ഗ​ങ്ങ​ള്‍, ഐ​എ​ഫ്‌​സി ആ​ങ്ക​ര്‍, സീ​നി​യ​ര്‍ സി​ആ​ര്‍​പി, അ​ഗ്രി. സി​ആ​ര്‍​പി, എം​ഇ​സി ജെ​സീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ച്ച പ്ര​സ്ഥാ​ലമെന്ന്

ഏ​ലം​കു​ളം: ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നും ജ​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി​ക്കും വ്യ​ക്ത​മാ​യ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക്ക് ക​ഴി​ഞ്ഞ​താ​യി മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി. കൃ​ഷ്ണ​പി​ള്ള ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​ലം​കു​ളം ഇ​എം​എ​സ് സ്മാ​ര​ക​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​മ്യൂ​ണി​സ്റ്റ് സ്‌​നേ​ഹ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ പി.​പി. വാ​സു​ദേ​വ​ന്‍, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേറി​യറ്റ് അം​ഗം വി. ​ര​മേ​ശ​ന്‍, സി​പി​ഐ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം എം.​എ. അ​ജ​യ​കു​മാ​ര്‍, ഇ. ​രാ​ജേ​ഷ്, വി. ​മോ​ഹ​ന്‍, പി. ​ഹ​സ​ന്‍, രാ​മ​കൃ​ഷ്ണ​ന്‍, ഏ​ലം​കു​ളം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എം. ​സോ​മ​സു​ന്ദ​ര​ന്‍, എ​ന്‍.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന മു​തി​ര്‍​ന്ന നേ​താ​വ് എം.​എം. അ​ഷ്ട​മൂ​ര്‍​ത്തി സ​മ്മേ​ള​ന സ്ഥ​ല​ത്തെ​ത്തി അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ചു.

District News

താ​മി​ര്‍ ജി​ഫ്രി ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സ്; പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്

മ​ല​പ്പു​റം: താ​മി​ര്‍ ജി​ഫ്രി ക​സ്റ്റ​ഡി കൊ​ല​പാ​ത​ക കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ തെ​ളി​വു​ക​ള്‍ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സി​ല്‍ സ​മ​ഗ്ര​മാ​യ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി.

സി​ബി​ഐ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്രം ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ താ​ത്‍​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ത​യ്യാ​റാ​ക്കി​യ​തെ​ന്ന് സം​ശ​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പ്ര​തി​ക​ളെ സാ​ക്ഷി​ക​ളാ​ക്കി മാ​റ്റു​ക​യും താ​ര​ത​മ്യേ​ന ദു​ര്‍​ബ​ല​മാ​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തു​ക​യും ചെ​യ്ത ന​ട​പ​ടി ഈ ​സം​ശ​യം കൂ​ടു​ത​ല്‍ ബ​ല​പ്പെ​ടു​ത്തു​ക​യാ​ണ്.

പൊ​ലീ​സ് ഉ​യ​ര്‍​ത്തി​യ ക​ള്ള​ക്ക​ഥ​ക​ള്‍​ക്ക് അ​നു​സ​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ന്ന​ത് സി​ബി​ഐ​യു​ടെ വി​ശ്വാ​സ്യ​ത ത​ന്നെ ത​ക​ര്‍​ക്കു​ന്ന ന​ട​പ​ടി​യാ​ണ്. താ​മി​ര്‍ ജി​ഫ്രി​യു​ടെ ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും ക​ണ്ടെ​ത്തി നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണം.
നി​ല​വി​ലെ കോ​ട​തി ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച് കേ​സി​ല്‍ ശ​ക്ത​വും നി​ഷ്പ​ക്ഷ​വു​മാ​യ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണം.

താ​മി​ര്‍ ജി​ഫ്രി​യു​ടെ കു​ടും​ബ​വും സ​മ​ര​സ​മി​തി​യും ന​ട​ത്തു​ന്ന നി​യ​മ​പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കും. കു​ടും​ബ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് നേ​താ​ക്ക​ള്‍ താ​മി​ര്‍ ജി​ഫ്രി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം​കു​ട്ടി മം​ഗ​ലം, ജി​ല്ലാ ക​മ്മി​റ്റി അം​ഗം സൈ​ത​ല​വി കാ​ട്ടേ​രി, തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സാ​ബി​ര്‍ കൊ​ടി​ഞ്ഞി എ​ന്നി​വ​രാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ച​ത്.

District News

"അ​നു​യാ​ത്ര' ലി​വി​ംഗ് ഹോ​മി​ന് സ്വ​ന്തം കെ​ട്ടി​ടം; ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു

നി​ല​മ്പൂ​ര്‍: അ​നു​യാ​ത്ര അ​സി​സ്റ്റ​ഡ് ലി​വിംഗ് ഹോ​മി​ന് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ട് ര​ണ്ടു വ​ര്‍​ഷം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തു​ട​ര്‍ ന​ട​പ​ടി​ക​ളാ​കു​ന്ന​ത്. അ​നു​യാ​ത്രാ ലി​വി​ങ് ഹോം. ​വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് മ​റ്റൊ​രു വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ബി​രി​യാ​ണി ച​ല​ഞ്ചി​ല്‍ ശേ​ഖ​രി​ച്ച തു​ക ഉ​ള്‍​പ്പെ​ടെ 50 ല​ക്ഷം രൂ​പ ന​ല്‍​കി​യാ​ണ് സ്ഥ​ലം വാ​ങ്ങി ന​ല്‍​കി​യ​ത്. ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​നു​യാ​ത്ര അ​സി​സ്റ്റ​ഡ് ലി​വി​ംഗ് ഹോ​മി​ന് വേ​ണ്ടി​യു​ള്ള കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​​ന്‍റെ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ സം​രം​ഭ​മാ​യി ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണി​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വാ​ങ്ങി​യ 75 സെ​ന്റ് സ്ഥ​ല​ത്ത് കെ​ട്ടി​ട​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നി​ല്ല.
സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ മ​ന്ത്രി​യും സ്ഥ​ലം എം​എ​ല്‍​എ യു​മാ​യ പി.​കെ. ബ​ഷീ​റി​​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം എ​ത്തി​യ​ത്.

അ​നു​യാ​ത്ര ലി​വി​ംഗ് ഹോ​മി​ന് സ്വ​ന്ത​മാ​യി സ്ഥ​ല​വും കെ​ട്ടി​ട​വും എ​ന്ന ല​ക്ഷ്യ​വു​മാ​യി എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍ സു​വ​ര്‍​ണജൂ​ബി​ലി​യി​ലാ​ണ് പി​ടി​എ രം​ഗ​ത്തു​വ​ന്ന​ത്. നാ​ട് നാ​ട്ടു​കാ​ര്‍ ഒ​ന്നി​ച്ച് അ​ണി​നി​ര​ന്ന​തോ​ടെ 50 സെ​ന്‍റ്് സ്ഥ​ലം എ​ന്ന​ത് 75 സെ​​ന്‍ററി​ലേ​ക്കെ​ത്തി.

നി​ല​വി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​നു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്. ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് അ​നു​ശ്രീ, രാ​ഷ‌്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ തോ​ണി​യി​ല്‍ സു​രേ​ഷ്, പി.​ടി. ഉ​സ്മാ​ന്‍, ജ​ലീ​ല്‍ കോ​ട്ട​യി​ല്‍, എം.​അ​ബ്ദ​ള്‍ റ​ഷീ​ദ്, വി.​സി. മാ​ത്യു, നാ​ല​ക​ത്ത് ഹൈ​ദ​ര​ലി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​ത, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

District News

ഉ​ദ്ഘാ​ട​ന​ത്തി​ന് ദി​വ​സ​ങ്ങ​ള്‍ ബാ​ക്കി: ക​ല്യാ​ണ മ​ണ്ഡ​പം കത്തിന​ശി​ച്ചു

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന ക​ല്യാ​ണ മ​ണ്ഡ​പം തീ​പി​ടി​ച്ച് ന​ശി​ച്ചു. നി​ല​മ്പൂ​ര്‍ വ​ല്ല​പ്പു​ഴ കി​ണ​റ്റി​ങ്ങ​ല്‍ ജോ​ണ്‍ മാ​ത്യു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ മാ​മ്പെ​യി​ലി​ലു​ള്ള ക​ല്യാ​ണ മ​ണ്ഡ​പം കെ​ട്ടി​ട​ത്തി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്.
ഇ​ന്ന​ലെ വൈ​കീ​ട്ട് 5.30ഓ​ടെ​യാ​യി​രു​ന്നു തീ​പി​ടു​ത്തം. ഞാ​യ​റാ​ഴ്ച്ച ഒ​രു ക​ല്യാ​ണ​മു​ള്ള​തി​നാ​ല്‍ തി​ര​ക്കി​ട്ട് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ തീ​പി​ടു​ത്ത​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു.

നി​ല​മ്പൂ​ര്‍ അ​ഗ്‌​നി​ര​ക്ഷാസേ​ന സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബാ​ബു​രാ​ജി​ന്‍റെ​യും അ​സി​സ്റ്റ​ന്‍റ്് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ യൂ​സ​ഫ​ലി​യു​ടെ​യും നേ​ത്യ​ത്വ​ത്തി​ല്‍ ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ര്‍ എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

അ​ഗ്‌​നി ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളാ​യ കെ.​പി. സു​നി​ല്‍ കു​മാ​ര്‍, ടി.​കെ. നി​ഷാ​ന്ത്, കെ. ​മ​നേ​ഷ്, പി. ​ഇ​ല്ല്യാ​സ്, വി​പി​ന്‍, ഹോം ​ഗാ​ര്‍ഡുമാ​രാ​യ പി. ​അ​ജി​ത്ത്, ചാ​ക്കോ, ഡ്രൈ​വ​ര്‍​മാ​രാ​യ വി​മ​ല്‍, ഷാ​ഫി എ​ന്നി​വ​രാ​ണ് തീ​അ​ണ​ച്ച​ത്.

District News

അ​ങ്ങാ​ടി​പ്പു​റ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക്: അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം

പെ​രി​ന്ത​ല്‍​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം ടൗ​ണി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി മ​ങ്ക​ട എം​എ​ല്‍​എ മ​ഞ്ഞ​ളാം​കു​ഴി അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വി​ന​യ് ഗോ​യ​ലി​ന്‍റെ ചേ​മ്പ​റി​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ര്‍​ന്നു.

ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ 8:30 മു​ത​ല്‍ 10 വ​രെ​യും വൈ​കീ​ട്ട് 3:30 മു​ത​ല്‍ അ​ഞ്ച് വ​രെ​യും ഹെ​വി വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നും ബ​സ് സ്റ്റോ​പ്പു​ക​ള്‍ പു​ന​ക്ര​മീ​ക​രി​ക്കാ​നും തീ​രു​മാ​ന​മാ​യി.
അ​ന​ധി​കൃ​ത പാ​ര്‍​ക്കി​ംഗ് ത​ട​ഞ്ഞ് വ​രി തെ​റ്റി​ച്ചു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍നി​ന്ന് പി​ഴ ഈ​ടാ​ക്കും. ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ത്തി​ന് കൂ​ടു​ത​ല്‍ പൊ​ലീ​സു​കാ​രെ നി​യോ​ഗി​ക്കാ​നും ക​ള​ക്‌ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

കൂ​ടാ​തെ, ദേ​ശീ​യ​പാ​ത​യി​ലെ​യും മേ​ല്‍​പ്പാ​ല​ത്തി​ലെ​യും കു​ഴി​ക​ള്‍ അ​ട​യ്ക്കാ​ന്‍ എ​ന്‍​എ​ച്ച് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ന​ട​പ്പാ​ക്കി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ളു​ടെ പു​രോ​ഗ​തി ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.യോ​ഗ​ത്തി​ല്‍ അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്് ഷ​ബീ​ര്‍ ക​റു​മു​ക്കി​ല്‍, പെ​രി​ന്ത​ല്‍​മ​ണ്ണ ഡി​വൈ​എ​സ്പി പി.​എം.​ ഗോ​പ​കു​മാ​ര്‍, ജോ​യി​ന്‍റ്് ആ​ര്‍​ടി​ഒ പി.​കെ.​പ​ദ്മ​കു​മാ​ര്‍, സി​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്‍, എ​ന്‍​എ​ച്ച് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ ടി.​കെ.​ഷി​ബു​ജാ​ന്‍, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ലാ​ല്‍​കു​മാ​ര്‍, ട്രാ​ഫി​ക് എ​സ്‌​ഐ വി.​എ. ​ക​ബീ​ര്‍, എം​വി​ഐ ജെ. ​രാ​ജേ​ഷ്, എ​ഇ ഇ​ന്‍​സാ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് ബ്ലാ​ങ്ക​റ്റു​ക​ള്‍ ന​ല്‍​കി

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ കി​ട​പ്പി​ലാ​യ രോ​ഗി​ക​ള്‍​ക്ക് ബ്ലാ​ങ്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത് അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് മു​സ്‌ലിം ലീ​ഗ് ശി​ഹാ​ബ് ത​ങ്ങ​ള്‍ റി​ലീ​ഫ് സെ​ല്‍. ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ്് കു​ണ്ടി​ല്‍ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ഓ​ര്‍​ഗ​നൈ​സി​ംഗ് സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് മു​ണ്ട​ശേ​രി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പാ​ലി​യേ​റ്റീ​വി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത 300-ല​ധി​കം കി​ട​പ്പി​ലാ​യ രോ​ഗി​ക​ള്‍​ക്കാ​ണ് ബ്ലാ​ങ്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.
മു​സ്‌ലിം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ഖ്ബാ​ല്‍, കാ​ളി​കാ​വ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്് വി.​പി. ജ​സീ​റ, വൈ​സ് പ്ര​സി​ഡന്‍റ്് കേ​മ്പി​ല്‍ ര​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റൈ​ഹാ​ന​ത്ത് കു​റു​മാ​ട​ന്‍, അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​​ന്‍റ്് നൊ​ട്ട​ത്ത് മു​ഹ​മ്മ​ദ്, റി​ലീ​ഫ് സെ​ല്‍ ക​ണ്‍​വീ​ന​ര്‍ മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍, കോ​ ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫ​വാ​സ് ചു​ള്ളി​യോ​ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

മ​ര​പ്പൊ​ടി​യി​ല്‍ പൂ​ക്ക​ള​മൊ​രു​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍

മ​ക്ക​ര​പ്പ​റ​മ്പ: പൂ​ക്ക​ളു​ടെ വി​ല കു​തി​ച്ചു​യ​രു​മ്പോ​ഴും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ മാ​റ്റു​കു​റ​യ​രു​തെ​ന്ന സ​ന്ദേ​ശ​വു​മാ​യി മ​രപ്പൊ​ടി​യി​ല്‍ പൂ​ക്ക​ള​മൊ​രു​ക്കി വേ​റി​ട്ട മാ​തൃ​ക തീ​ര്‍​ത്ത് മ​ക്ക​ര​പ്പ​റ​മ്പ ഗൈ​ന്‍ അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍. കേ​ര​ള സ്റ്റേ​റ്റ് റൂ​ട്രോ​ണി​ക്‌​സ് പ​ഠ​ന​കേ​ന്ദ്ര​മാ​യ അ​ക്കാ​ദ​മി ആ​റ​ങ്ങോ​ട്ട് ശി​വ​ക്ഷേ​ത്രം ഊ​ട്ടു​പു​ര​യി​ല്‍ സം​ഘ​ടി​പ്പി​ച്ച വൈ​ബ് ഓ​ണം ആ​ഘോ​ഷ​ത്തി​ലാ​ണ് പ്ര​കൃ​തി​സൗ​ഹൃ​ദ പൂ​ക്ക​ളം പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യ​ത്.

ഓ​ണ​വി​പ​ണി​യി​ല്‍ പൂ​വി​ല വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ര​മ്പ​രാ​ഗ​ത രീ​തി​ക്ക് പ​ക​രം മ​ര​പ്പൊ​ടി ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ പൂ​ക്ക​ളം തീ​ര്‍​ത്ത​ത്. ച​ട​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് സി.​പി. അ​ബ്ദു​റ​ഹി​മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഫൗ​സി​യ പെ​രു​മ്പ​ള്ളി മു​ഖ്യാ​തി​ഥി​യാ​യി.

പ​ഞ്ചാ​യ​ത്ത് അം​ഗം സു​ഹ​റാ​ബി കാ​വു​ങ്ങ​ല്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വി​ംഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് അ​ക്രം ചൂ​ണ്ട​യി​ല്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മു​ല്ല​പ്പ​ള്ളി അ​നീ​സു​ദ്ദീ​ന്‍, ഗ​വ​ണ്‍​മെ​ന്‍റ്് കോ​ണ്‍​ട്രാ​ക‌്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​​ന്‍റ് അ​ബ്ബാ​സ് കു​റ്റി​പ്പു​ളി​യ​ന്‍, അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഷ​ബ്‌​ന തു​ളു​വ​ത്ത്, ആ​ദി​ല്‍ തു​ളു​വ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി

പെ​രി​ന്ത​ല്‍​മ​ണ്ണ: എം​ഇ​എ​സി​ന്‍റെ 60-ാം വാ​ര്‍​ഷി​ക സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഓ​ണാ​ഘോ​ഷം. 4000-ത്തോ​ളം പേ​ര്‍​ക്ക് വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും വി​ള​മ്പി. ആ​ഘോ​ഷ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു. എം​ഇ​എ​സ് എ​എം​എ​സ് ഡ​യ​റ​ക്‌ട​ര്‍ ഡോ. ​പി.​എ. ഫ​സ​ല്‍ ഗ​ഫൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​ഇ​എ​സ് എ​എം​എ​സ് ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​ഹ​മീ​ദ് ഫ​സ​ല്‍, മു​ന്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ന്‍, എം​പി സി. ​ഹ​രി​ദാ​സ്, എ​ഴു​ത്തു​കാ​ര​ന്‍ അ​ജി​ത് കോ​ളാ​ടി, ദാ​റു​ല്‍ ഉ​ലൂം അ​റ​ബി​ക് കോ​ള​ജ്, വാ​ഴ​ക്കാ​ട് പ്രി​ന്‍​സി​പ്പ​ല്‍ ഐ.​പി. അ​ബ്ദു​ല്‍ സ​ലാം, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ ഡോ. ​അ​ലി റി​ഷാ​ദ്, ജോ​യി​ന്‍റ്് സ്റ്റാ​ഫ് അ​ഡൈ്വ​സ​ര്‍ ഡോ. ​അ​സീ​ഫ് അ​ലി ഉ​സ്മാ​ന്‍,എം​ഇ​എ​സ് ജി​ല്ലാ പ്ര​സി​ഡന്‍റ്് ഹു​സൈ​ന്‍ കോ​യ ത​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ഓ​ണാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. പൂ​ക്ക​ള​ങ്ങ​ളും വ​ര്‍​ണാ​ഭ​മാ​യ അ​ല​ങ്കാ​ര​ങ്ങ​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണാ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ല്‍ മി​ഴി​വേ​കി.

District News

അ​തി​ജീ​വ​ന​ത്തി​​ന്‍റെ ചെ​ണ്ടു​മ​ല്ലി​പ്പാ​ടം; അ​സീ​സും മു​ബി​യും ഹാപ്പിയാണ്

പു​ഴ​ക്കാ​ട്ടി​രി: പ്ര​തി​സ​ന്ധി​ക​ള്‍ എ​ത്ര​യേ​റെ വ​ന്നാ​ലും മ​ണ്ണി​നോ​ടു​ള്ള സ്‌​നേ​ഹ​ത്തി​ന് അ​തി​രു​ക​ളി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് പു​ഴ​ക്കാ​ട്ടി​രി​യി​ലെ ക​ര്‍​ഷ​ക​ര്‍.

കൃ​ഷി​യെ ജീ​വ​നു​തു​ല്യം സ്‌​നേ​ഹി​ക്കു​ന്ന പാ​ല​ക്കോ​ട​ന്‍ മു​ബി​യും ക​ക്കോ​ളി​ല്‍ അ​സീ​സു​മാ​ണ് പ​ച്ച​ക്ക​റി​ക്കൊ​പ്പം പൂ​കൃ​ഷി​യി​ലും വേ​റി​ട്ട മാ​തൃ​ക തീ​ര്‍​ക്കു​ന്ന​ത്.
ഓ​ണം വി​പ​ണി ല​ക്ഷ്യ​മി​ട്ട് തു​ട​ര്‍​ച്ച​യാ​യ ഏ​ഴാം വ​ര്‍​ഷ​മാ​ണ് ഇ​രു​വ​രും ചെ​ണ്ടു​മ​ല്ലി കൃ​ഷി ചെ​യ്യു​ന്ന​ത്. കോ​വി​ഡ്, പ്ര​ള​യം, ഉ​രു​ള്‍​പൊ​ട്ട​ല്‍ തു​ട​ങ്ങി​യ പ്ര​തി​സ​ന്ധി​ക​ള്‍ മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ വി​ള​വി​നെ​യും വി​പ​ണ​ന​ത്തെ​യും ബാ​ധി​ച്ചെ​ങ്കി​ലും പൂ​കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ന്‍ ഇ​വ​ര്‍ തയാ​റാ​യി​ല്ല. ഇ​ത്ത​വ​ണ മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ങ്ങ​ളി​ലു​ള്ള ചെ​ണ്ടു​മ​ല്ലി​ക​ള്‍ പാ​ട​ത്ത് നി​റ​ഞ്ഞു​പൂ​ത്തു​ല​ഞ്ഞ​ത് മി​ക​ച്ച വി​ള​വി​​ന്‍റെ പ്ര​തീ​ക്ഷ ന​ല്‍​കു​ന്നു.​

വ​ള​രെ​യേ​റെ ശ്ര​ദ്ധ​യും അ​ധ്വാ​ന​വും ന​ല്‍​കി​യാ​ണ് ഓ​രോ ചെ​ടി​യെ​യും പ​രി​പാ​ലി​ച്ച​തെ​ന്ന് മു​ബി​യും അ​സീ​സും പ​റ​ഞ്ഞു. കൃ​ഷി​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത ഇ​ഷ്ട​വും നാ​ട്ടു​കാ​രു​ടെ പി​ന്തു​ണ​യു​മാ​ണ് ത​ങ്ങ​ള്‍​ക്ക് പ്ര​ചോ​ദ​നം. പ്ര​കൃ​തി​യു​ടെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് ഓ​ണ​ത്തി​​ന്‍റെ വ​ര​വ​റി​യി​ക്കു​ന്ന ഈ ​ചെ​ണ്ടു​മ​ല്ലി​പ്പാ​ടം ക​ര്‍​ഷ​ക​രു​ടെ അ​തി​ജീ​വ​ന​ത്തി​​ന്‍റെ മ​നോ​ഹ​ര അ​ട​യാ​ള​മാ​യി മാ​റു​ക​യാ​ണ്.

District News

ബൈബിൾ വചനംകൊണ്ട് പൂക്കളമൊരുക്കി വീട്ടമ്മമാർ

തോ​ട്ടു​മു​ക്കം: മാ​തൃ‌​വേ​ദി തോ​ട്ടു​മു​ക്കം മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​ഘോ​ഷം ന​ട​ത്തി. തോ​ട്ടു​മു​ക്കം പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മേ​ഖ​ല​യി​ലെ പ​തി​നൊ​ന്ന് ഇ​ട​വ​ക​യി​ൽനി​ന്നു​ള്ള അ​മ്മ​മാ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടു​മൊ​പ്പം വ്യ​ത്യ​സ്ത​മാ​യ ഒ​രു​വ​ച​ന പൂ​ക്ക​ള​വും അ​മ്മ​മാ​ർ ഒ​രു​ക്കി​യി​രു​ന്നു.

നാ​നൂ​റി​ലേ​റെ ബൈ​ബി​ൾ വ​ച​ന​ങ്ങ​ൾ വി​വി​ധ ഡി​സൈ​ൻ​ക​ളി​ൽ എ​ഴു​തി​യാ​ണ് പൂ​ക്ക​ളം ഒ​രു​ക്കി​യ​ത്. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​പ്രി​ൻ​സ് പ​ന്നി​ക്കോ​ട്ട്, അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജ്യോ​തി മ​രി​യ സി​എം​സി, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ബി​ന്ദു ആ​ന്‍റോ ഉണ്ണിക്കുന്നേൽ, സെ​ക്ര​ട്ട​റി റോ​സി​ലി കോ​യി​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ഓ​ണാ​വ​ധി​ക്ക് ഒ​രു​ങ്ങി ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍

മ​ല​പ്പു​റം: ഓ​ണാ​വ​ധി​ക്കാ​ല​ത്ത് സ​ഞ്ചാ​രി​ക​ളെ വേ​റി​ട്ട അ​നു​ഭ​വ​ങ്ങ​ളോ​ടെ വ​ര​വേ​ല്‍​ക്കാ​ന്‍ ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജം. മ​ല​യോ​ര സൗ​ന്ദ​ര്യ​വും തീ​ര​ദേ​ശ ദൃ​ശ്യ​ങ്ങ​ളും ഒ​രു​പോ​ലെ സ​മ്മേ​ളി​ക്കു​ന്ന ജി​ല്ല​യി​ല്‍ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ഓ​ണാ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ ത​ക്ക മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ന​ട​ത്തി​യി​ട്ടു​ള്ള​ത്. പാ​ര്‍​ക്കു​ക​ളു​ടെ ന​വീ​ക​ര​ണം, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നി​വ പൂ​ര്‍​ത്തി​യാ​ക്കി ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. മ​ല​പ്പു​റം ന​ഗ​ര​മ​ധ്യ​ത്തി​ലെ കോ​ട്ട​ക്കു​ന്ന് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക്, വാ​ട്ട​ര്‍ പാ​ര്‍​ക്ക്, ഓ​പ്പ​ണ്‍ എ​യ​ര്‍ തി​യേ​റ്റ​ര്‍, ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് ഷോ ​എ​ന്നി​വ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ര്‍​ത്തി​ക്കും.

അ​രി​മ്പ്ര മി​നി ഊ​ട്ടി​യി​ലും കൊ​ടി​കു​ത്തി​മ​ല​യി​ലും സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​ക്ക​ഴി​ഞ്ഞു. സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന് ആ​യി​ര​ത്തി​ല​ധി​കം അ​ടി ഉ​യ​ര​ത്തി​ലു​ള്ള മി​നി ഊ​ട്ടി​യും മ​ല​പ്പു​റ​ത്തി​ന്‍റെ ഊ​ട്ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന കൊ​ടി​കു​ത്തി​മ​ല​യും മ​ഞ്ഞു​മൂ​ടി​യ മ​ല​നി​ര​ക​ളു​ടെ ഭം​ഗി ആ​സ്വ​ദി​ക്കാ​ന്‍ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളാ​ല്‍ സ​ജീ​വ​മാ​കും.
നി​ല​മ്പൂ​ര്‍ തേ​ക്ക് മ്യൂ​സി​യ​വും ആ​ഡ്യ​ന്‍​പാ​റ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഏ​റെ എ​ത്തു​ന്ന മേ​ഖ​ല​ക​ളാ​ണ്. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ തേ​ക്ക് മ്യൂ​സി​യം, ക​നോ​ലി പ്ലോ​ട്ട്, വ​നാ​ന്ത​രീ​ക്ഷ​ത്തി​ലെ ആ​ഡ്യ​ന്‍​പാ​റ, കേ​ര​ളം​കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ എ​ന്നി​വ പ്ര​കൃ​തി​ സ്നേ​ഹി​ക​ള്‍​ക്ക് മി​ക​ച്ച അ​നു​ഭ​വ​മേ​കും.

കാ​യ​ലും ക​ട​ലും ചേ​രു​ന്ന മ​നോ​ഹ​ര​മാ​യ ക​ട​ലു​ണ്ടി പ​ക്ഷി​സ​ങ്കേ​തം, പൊ​ന്നാ​നി പ​ടു​താ​ഴം പ​ടി​ഞ്ഞാ​റെ​ക്ക​ര ബീ​ച്ചു​ക​ള്‍ എ​ന്നി​വ സൂ​ര്യാ​സ്ത​മ​യം കാ​ണാ​നെ​ത്തു​ന്ന​വ​ര്‍​ക്കാ​യി ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. താ​നൂ​ര്‍ തൂ​വ​ല്‍​തീ​രം പാ​ര്‍​ക്കി​ലും വ​ലി​യ തോ​തി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഇ​ത്ത​വ​ണ എ​ത്തു​മെ​ന്ന് ത​ന്നെ​യാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍. ഇ​തി​നെ​ല്ലാം പു​റ​മേ സ്വ​കാ​ര്യ അ​മ്യൂ​സ്‌​മെ​ന്റ് പാ​ര്‍​ക്കു​ക​ളി​ലും ഓ​ണാ​വ​ധി​ക്കാ​ല​ത്ത് തി​ര​ക്കേ​റും.

Latest News

Corehub Up